പ്രണാമം സുമ മോഹൻ

                                            

പ്രണാമം
രു വേള കൂടഞാനെന്റെ മനസ്സിലെ ഭാണ്ഡം മുറുക്കുവാനാഞ്ഞു ഓർമതൻ ഭാണ്ഡം മുറുക്കുവാനാഞ്ഞു എങ്കിലോ അത് വെറും പാഴ് വേലയായ് ചിന്നിച്ചിതറി തെറിച്ചെങ്ങുമായി പിന്നെ എൻ മുന്നിൽ നിന്നതാ തുള്ളിയലറുന്നു കുന്തങ്ങളേന്തിയ കോമരങ്ങൾ വാളുറയൂരി അലറിയടുക്കുന്നു ഓർമ്മകളാകുന്ന ദുർഭൂതങ്ങൾ ഓടി ഞാനോടിത്തളർന്നു ഞാനമ്മതൻ ചിത്രത്തിൻ മുന്നിലായി നിന്ന നേരം കനിവോലും കൈകളാലമ്മ തഴുകിത്തലോടിപ്പറയുന്ന പോലെ തോന്നീ ചിന്തകൾ ദുഃഖങ്ങളാകുന്നു മകളേ നീ പ്രാപിക്ക ഈശനെ എല്ലായ്പോഴും അഴലുകളിലുഴലുവോർ - ക്കാശ്വാസമേകുന്നമകുന്ന ലോക മാതാവേ പ്രണാമം അമൃതപുരിയിൽ വാഴും സ്നേഹസ്വരൂപിണിയാകും എന്നമേ പ്രണാമം.

 





No comments:

Post a Comment