മരണവിളി രതിപ്രസാദ്

            

മരണവിളി

മായാത്ത ഉൾഭീതിയിലിരുന്നു കൊണ്ടങ്ങനെ

 മരണമെന്നോടോതിടുന്നു

എന്നിലേക്കുവാൻ നേരമായെന്ന്

എൻമന മെന്നോട് ചൊന്നീടുന്നു.

രാത്രിയിലാഴം ഏറി വന്നു മെല്ലെ

 ഭീതിയാലെന്മനം വിങ്ങിടുന്നു.

ആർത്തുലയുന്ന വേദന കൊണ്ടങ്ങനെ

 മിഴികൾ യെല്ലൊന്നടച്ചീടുന്നു.

മിഴികൾ മെല്ലൊന്നടച്ചീടുന്നു.

നിൻ മാറിൽ ചായുവാനാശയില്ലെങ്കിലും

നിൻ വിളിക്കായ് ഞാൻ കാത്തിരുന്നു.

ദൃശ്യമല്ലാത്തൊരു നിന്നുടെ വരവിനായ്

ഉമ്മറപ്പടിയിൽ ഞാൻ നോക്കിയിരുന്നു.

കാതങ്ങളെറെ കാത്തിരുന്നങ്ങനെ

പിതൃപതി പാശമായ് വരുന്നതിനായ്.

പാശമെൻ കണ്ഠത്തിൽ മുറിക്കീടുന്നു

നയനങ്ങൾ മെല്ലോന്നടച്ചിടാനായ്

വാക്കുകളൊന്നും പറഞ്ഞിടാങ്ങനെ

ഊറിചിരിച്ചങ്ങ് യാത്രയാവൂ.

ഉറ്റവരുടയവരില്ലാതെയങ്ങനെ

 ആഡംബരമില്ലാത്ത മൗനയാത്ര.

മരണത്തിനായിട്ടെത്തിയവരെല്ലാമേ

ചിതയൊടുങ്ങും മുന്നേ പോയിടുന്നു.

ആളുമരങ്ങും ഒഴിഞ്ഞുകൊണ്ടങ്ങനെ

ഏകാന്ത പതിയായ് ഞാനിരിപ്പൂ.

അടുത്തതെന്തന്നറിയാതങ്ങനെ

പരസ്പര വദനങ്ങൾ നോക്കീടുന്നു.

നഷ്ടങ്ങളെല്ലാമേ ബാക്കിയാക്കി കൊണ്ടങ്ങനെ

വിജയിയേ പോലെ പറന്നീടുന്നു.

ഒരു പിടി മണ്ണിൽ പിറന്നുകൊണ്ടങ്ങനെ

ആറടി മണ്ണിലേക്ക് യാത്രയാവൂ.




No comments:

Post a Comment