വേര്
വഴിയോരങ്ങളിൽ, വേരുകൾ ആവുന്നത്ര
യാഴങ്ങളിൽ താഴ്ത്തി ആ കാശത്തേക്ക്
ചില്ലകളുയർത്തി ആ വഴി പോക്കരെ
ഞാൻ മാടി വിളിക്കും നിമിഷങ്ങളെങ്കിലും
അവരുടെ വിശ്രമ വേളകളിലെ
കുറുങ്ങലിൽ ഞാനറിയാത്ത മണ്ണിന്റെ
ഗന്ധവും. പുഴയും മലയും കാടും
മേടും മനുഷ്യരെയും ഞാൻ അറിയും
അവർ പറന്നുയരുമ്പോൾ വിങ്ങലാണ്.
മഞ്ഞപ്പൂക്കൾ മാത്രം പൂക്കുന്ന ഒരിക്കലും
ഇല കൊഴിഞ്ഞിട്ടില്ലാത്ത ആ മരത്തെ പറ്റി
ഇവർ പറയാത്തതെന്ത് ?
ഇരന്നാട്ടിൽ നിന്നുള്ളവരാവില്ല
ഇനി എത്തുന്നവരോട് ചില്ലയനക്കാം...
ഏതെങ്കിലുമൊരാൾ പറയാതിരിക്കില്ല.
ഇല്ലെങ്കിൽ ഒരു ദേശാടനക്കിളി എങ്കിലും
എന്റെ വേരിന്റെ ആഴങ്ങളെ പറ്റി ചോദിക്കാതിരിക്കില്ലാ....
No comments:
Post a Comment