അവൾ
ഓടിക്കിതച്ചു
കളിച്ചു കൊണ്ടിരിക്കുന്ന
ഞങ്ങൾക്കിടയിലേക്ക് ഒരു
ശത്രുവിനെപോലെ അവൾ
ഓടിയെത്തി. ഉന്മാദലഹരയിലായിരുന്ന
ഞങ്ങൾ
ഒരു നിമിഷം വളരെ ദേഷ്യത്തോടെ
അവളെ തുറിച്ചു നോക്കി. ഇടറിയ
ശബ്ദത്തോടെ അവൾ പറഞ്ഞു.
"ദേ
നിന്നെ നിന്റെ ഏട്ടൻ വിളിക്കുന്നു
"
കുട്ടികാലങ്ങളിൽ
എന്നെ ഏറ്റവും ഭയപ്പെടുത്തിയ
സംഭാഷണങ്ങളിലൊ നായിരുന്നു
അത്.
അത്ര
നേരത്തെ എന്റെ ദേഷ്യം ഒരു
നിമിഷം കൊണ്ട് ഇല്ലാതായി....
വീശി
യടിക്കുന്ന ചൂടു കാറ്റിനേ
ക്കാൾ വേഗത്തിൽ എന്റെ
ഹൃദയമിടിപ്പ് കൂടി
തുടങ്ങി
പിന്നീടങ്ങോട്ടു
മനസ്സിലേക്ക് ചോദ്യങ്ങളുടെ
ഓരോ വരവാണ്.
ഞാൻ
എല്ലാ പണിയും കഴിഞ്ഞാണല്ലോ
കളിക്കാൻ വന്നത്.
ഒരു
പക്ഷേ അവന്റെ വസ്ത്രങ്ങൾ
കാണാതായിരികണം ?
ഇനിയൊരു
പക്ഷെ കുളിക്കാൻ വെള്ളമില്ലാത്തതു
കൊണ്ടായിരികുമോ ?
അങ്ങനെ
വരാൻ സാധ്യത ഇല്ല.
രാവിലെ
തന്നെ ഞാൻ വെള്ളം കോരിയ
താണല്ലോ.
ഒരു
പക്ഷേ അത് കഴിഞ്ഞിട്ടുണ്ടാവണം
തല്ലു കൊള്ളാനുളള സാധ്യതയുണ്ടല്ലോ
ദൈവമേ...
ഇങ്ങനെ
ഒരു പാട് ചിന്തകളുടെ കൂമ്പാര
ക്കെട്ടുകളുമായി ഞാൻ നടന്നു
തുടങ്ങി.എന്റെ
എഴുത്ത് വായനക്കാർക്കിടയിൽ
എന്ത് സമ്മാനിക്കുന്നു എന്ന്
എനിക്കറിയില്ല.
പക്ഷെ
ഇതിലെ ഓരോ ആശയങ്ങളും
എഴുത്തുകാരിയുടെ ജീവിതാനുഭവങ്ങളാണ്….
No comments:
Post a Comment