കള്ളക്കുറുമ്പൻ
കറുമ്പനായൊരു കുറുമ്പനാണവൻ
കടമിഴിക്കോണിലഴകുള്ളവൻ
പുഞ്ചിരിക്കുള്ളിൽ മായം നിറച്ചവൻ
തൊടുകുറി ചാലിച്ചവനുടെ പൂമുഖ
മഴകുറ്റ ശോഭയാൽ വിളങ്ങിടുന്നു.
പുഞ്ചിരി തൂകിയവനുടെ രദനം
പാൽനിലാ തുള്ളിയായ് തിളങ്ങിടുന്നു.
ഹാസ്യനിറഞ്ഞവനെന്ന് നോക്കുമ്പോൾ
ചില്ലികൾ മെല്ലെന്നുയർന്നിട്ടുന്നു.
മാനത്തമ്പിളി പോലുള്ള ചിരിയാൽ
മാനസം പോലും തണുത്തിടുന്നു.
കാതിൽ കടുക്കനിട്ടൊരു കറുമ്പനെ
കാണാനെന്തൊരു ചേലാണ്.
പാട്ടുപാടാനും താളംപിടിക്കാനും
കൂട്ട്കൂടാനുമറിയുന്നവൻ.
കൊച്ചു പിണക്കവും കൊച്ചുമിണക്കവും
എന്നുമെനിക്കേറെയിഷ്ട്ടമാണ്.
എല്ലാർക്കുമവനൊരു തോഴനാണെങ്കിലും
ക്രോധമവനിൽ ക്ഷണിക്കമല്ലോ.
ഒരുനാളുമീ കുറുമ്പനെമറവതില്ല
അത്രയുമെനുക്കീ കുറുമ്പനെയിഷ്ട്ടമാണ്
എന്നുടെ കുട്ടി കുറുമ്പന്റെ പേര്
ഇനിയുമെനികൊട്ടുമറിവതില്ല..

No comments:
Post a Comment