നാട്ട്നടപ്പ് - രുഗ്മണി സുരേഷ്


രുഗ്മണി സുരേഷ്

നാട്ട്നടപ്പ്



ശ്രുതി അടുക്കളയിലും മുത്തിയും തൊട്ടടുത്തുള്ള വല്യമ്മയും കൂടി ടീവി സീരിയലും കണ്ടുകൊണ്ടിരിക്കുന്നു. അമ്മയും അച്ഛനും മേമയും ചെറിയച്ഛനും കൂടി തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ പോയിരിക്കയാണ്‌. അച്ഛന് ചെക്കപ്പ് ഉണ്ട്. എല്ലാ മാസവും പോയി കീമോ ചെയ്യണം. തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് ആള് നല്ല മിനുസമുള്ള മൊട്ട സുന്ദരൻ ആയിട്ടുണ്ട്. യാത്രയുടെ ചെറിയ ക്ഷീണമല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. രണ്ട് ദിവസം കഴിഞ്ഞേ വരു. അതുകൊണ്ട് രണ്ട് പേരും നല്ല കുട്ടികളായി മര്യാദക്ക് അവരവരുടെ പണിയും ചെയ്ത് സ്മാർട്ടായിട്ടിരിക്കുന്നു. ശ്രുതിക്കും സുരേഖയും. നാളെ ക്ലാസ് ഉണ്ട്. ബുക്കും ബാഗും എല്ലാം സെറ്റ് ചെയ്ത് അവർ മേശപ്പുറത്തു വച്ചു. യൂണിഫോം

അയൺ ചെയ്തു. അടുത്തയാഴ്ച്ച സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ ഉണ്ട്. രണ്ട് ഐറ്റംസിൽ ശ്രുതി പങ്കെടുക്കുന്നുമുണ്ട്. നാടോടിനൃത്തവും ഒപ്പനയും. പ്രോഗ്രാം കാണാൻ അച്ഛനും അമ്മയും വരാമെന്ന് ഏറ്റിട്ടുണ്ട്. ടീച്ചേഴ്സിന്റെയും കൂട്ടുകാരുടെ- യും നിർബന്ധം കാരണം അച്ഛൻ സമ്മതിച്ചതാണ്. അച്ഛന് കൂട്ടത്തിൽ കൂടാനൊക്കെ ഭയങ്കര പാടാണ്. ഇച്ചിരി നാണക്കാരനാണെ. സുരേഖയാണെങ്കിൽ ക്ലാസ്സ്‌, പാർട്ട്‌ ടൈം ജോബ്, ട്രെയിനിങ്,
പ്രൊജക്റ്റ്‌ വർക്ക്‌ അങ്ങനെ തിരക്കോട് തിരക്ക്. പഠിത്തവും റിഹേഴ്സലും വർക്കും എല്ലാം ഒരുമിച്ച് കൊണ്ട് പോകുകയാണ് രണ്ടാളും.
സീരിയൽ കാണാൻ വന്ന വല്യമ്മയും പോയി. മുത്തി അത്താഴം കഴിഞ്ഞ് കിടന്നു. അവരും കഴിച്ച് അടുക്കളയിലെ പണിയെല്ലാം ഒരുക്കി കഴിഞ്ഞപ്പോ ഒൻപതേ മുക്കാലായി. അവരും ഉറങ്ങാൻ റെഡിയായി.
പെട്ടന്ന് സുരു മാമൻ വന്നു. പുള്ളി ഒരകന്ന ബന്ധുവാണ്. ഇടയ്ക്ക് വരാറുണ്ട് വന്ന്

ചുമ്മാ കുറെ തമാശയും പറഞ്ഞ് ചിരിച്ച്കളിച്ച് ടാറ്റയും പറഞ്ഞ് പോകും. പിന്നെ ഒരു ചെറിയ വലിയ ഗ്യാപ്പിന് ശേഷം വീണ്ടും പുതിയ ബിറ്റും കൊണ്ട് വരും. പിന്നേം ചിരി കളി തമാശ ടാറ്റാ ബൈ ബൈ. ഹോ ഈ സുരു മാമന്റെ ഒരു കാര്യം.. അത്താഴത്തിന് എന്താണെന്ന് ചോദിച്ചു.. ദോശമാവുണ്ടെന്ന് ശ്രുതി പറഞ്ഞു... എങ്കിൽ ദോശ എടുക്കാൻ പറഞ്ഞ് സുരു മാമൻ കൈ കഴുകാൻ പോയി. അപ്പോഴും മൊബൈൽ ഫോണിൽ ആയിരുന്നു.. നല്ല മൊരിഞ്ഞ ദോശ ചമ്മന്തിയും കൂട്ടി മെല്ലെ കഴിച്ചു. മൊബൈൽ ഫോൺ ഓഫ് ചെയ്തെങ്കിലും. ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാമൻ അറ്റൻഡ് ചെയ്തില്ല. പിന്നെയും കുറച്ചു നേരം അവിടെ കറങ്ങി. ശ്രുതി ചോദിച്ചു മാമാ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് .. മാമൻ ഇല്ലെന്ന് പറഞ്ഞ് വേഗം ഇറങ്ങി. .
സമയം പത്തരയായി. കവലയിൽ ഒരുകൂട്ടം ആളുകൾ പുള്ളിയെ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവരിലൊരാൾ ചോദിച്ചു എന്ത്

തീരുമാനിച്ചു.. പുള്ളി പറഞ്ഞു : ആ കുട്ടികൾ ഇന്ന് രാത്രി ഉറങ്ങിക്കോട്ടെ. നാളെ രാവിലെ അവരോട് കാര്യം പറഞ്ഞാൽ പോരെ. അത് നടക്കില്ല എന്ന് എല്ലാരും തീർത്ത് പറഞ്ഞു. പുള്ളി ആകെ ധർമ്മസങ്കടത്തിലായി. സംഭവിച്ചത് ഇതാണ്. അച്ഛൻ തിരുവനന്തപുരത്ത് വച്ച് ഏഴ് മണിക്ക് മരിച്ചു.. സുരു മാമനെ ചെറിയച്ഛൻ വിളിച്ച് പറഞ്ഞതാണ്. പുള്ളി പെട്ടന്ന് അങ്ങോട്ട്‌ പോകുകയായിരുന്നു.. എട്ട് മണി മുതൽ പത്തു മണിവരെ അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.അവസാനം പുള്ളി പറഞ്ഞു ഞാൻ ഇപ്പൊ അങ്ങോട്ടൊന്ന് പോയിട്ട് വരാം.
അങ്ങനെ ചെറിയ ഒരു യുദ്ധത്തിന് ശേഷമാണ് സുരു
മാമൻ ദോശ കഴിക്കാൻ എത്തിയത്. പുള്ളിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ആ കുട്ടികളെ അവർക്ക് ഇപ്പൊ തന്നെ അറിയിക്കണം അതാണത്രേ നാട്ട് നടപ്പ്.. ഇപ്പൊ കുടുമ്പത്തിൽ എന്തെങ്കിലും ഇതുപോലെ അസംഭാവികം നടന്നാൽ ആ നാട്ടിലുള്ള സമുദായത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിയുമൊക്കെയാണ്

കാര്യങ്ങൾ തീരുമാനിക്കുന്നത്. വീട്ടുകാർ ഒന്നും ചെയ്യണ്ട. പന്തൽ ഇടാനും ലൈറ്റ് കെട്ടാനും കസേരയും ടേബിളും കൊണ്ട് വരാനും ഭക്ഷണവും ചായയും അഥിതി സൽക്കാരവും എല്ലാം സമുദായക്കാർ

നോക്കിക്കോളും.
സുരു മാമൻ പറയുന്നത് ഇപ്പൊ പറയണ്ട. പറഞ്ഞാൽ അവർക്ക് അത് താങ്ങാനുള്ള കെൽപ്പില്ല. കുട്ടികളല്ലേ. ആ വീട്ടിൽ വേറെ കാര്യ ഗൗരവമുള്ള ആരും ഇല്ല. പിന്നെ ഉള്ളത് പ്രായമുള്ള മുത്തിയാണ്. ഇന്ന് രാത്രി അവർ ഉറങ്ങിക്കോട്ടെ എന്നാണ്
പക്ഷെ ആ നാട്ടുകാർക്ക് അത് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു. സുരു മാമൻ എത്ര കേണ് പറഞ്ഞിട്ടും അവർ കൂട്ടാക്കുന്നില്ല.
സമയം പതിനൊന്ന് ആയി. ഇപ്പൊ അവരെ അറിയിച്ചാൽ. തിരുവനന്തപുരത്ത് നിന്ന് എത്താൻ എന്തായാലും വൈകും. അതുവരെ അവർ കരഞ്ഞു കൊണ്ടിരിക്കും. അതിലൊരാൾ പറഞ്ഞു മോൻ ഇവിടെ അഥിതിയാണ്. ഇവിടത്തെ


കാര്യങ്ങൾ തീരുമാനിക്കുന്നത് ഞങ്ങളാണ് അതുകൊണ്ട്. അങ്ങോട്ട്‌ മാറി നിന്നോണം. കൂട്ടത്തിൽ കുറച്ചുപേർ സുരു മാമൻ പറഞ്ഞത് ശരിവച്ചെങ്കിലും
മേജോറിറ്റി ഇല്ലാത്തത് കൊണ്ട് അവർക്കും വഴങ്ങി കൊടുക്കേണ്ടി വന്നു. അങ്ങനെ സുരു മാമനെയും ആ രണ്ട് മൂന്ന് പേരെയും മാറ്റി നിർത്തികൊണ്ട്. അവരെ നോക്കി ചെറുതായിട്ട് ഒന്ന് പരിഹാസചിരി ചിരിച്ചുകൊണ്ട് .കൂട്ടത്തിലെ ഒരു മാന്യൻ ആ വീട്ടിലേക്ക് കേറിപ്പോയി. പിന്നെ കേട്ടത് ഒരാർത്ത നാദമായിരുന്നു. ആ മക്കളുടെയും അമ്മമാരുടെയും ആർത്തനാദം. . സുരു മാമൻ പെട്ടന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി.വീട്ടിൽ ചെന്ന് കുളിച്ചു കുറച്ചു നേരം

ഇരുന്നു. എഴുനേറ്റു .വീണ്ടും നേരെ സ്ഥലത്ത് എത്തി. പന്തലും, ലൈറ്റും, കസേരയും, ടേബിളും , ആൾക്കാരും, എല്ലാം റെഡി. സമുദായത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിക്കാരും വരി ബുക്ക് എടുത്ത് അതിലുള്ള മൊബൈൽ നമ്പർ നോക്കി അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചുകൊണ്ടിരിക്കുന്നു. ഇനി തിരുവനന്തപുരത്ത് നിന്നും അവർ എത്തികഴിഞ്ഞാൽ സമുദായത്തിന്റെ വക ചടങ്ങും മറ്റും ഉണ്ട്. ആ കുറച്ചു ദിവസത്തേക്ക് ആ വീട്ടുകാരെ സമുദായക്കാർ










നോക്കിക്കോളുംഇതൊക്ക നല്ല കാര്യങ്ങൾ തന്നെയാണ്.

തീർച്ചയായും സ്വാഗതം ചെയ്യുന്നു.
പക്ഷെ സുരു മാമൻ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളു. എന്തായാലും കുട്ടികളുടെ അച്ഛൻ പോയി. ഇനി എല്ലാർക്കും സഹതപിക്കാൻ മാത്രമേ പറ്റു.അവർ എന്തായാലും അറിയും.

അറിയിക്കാതിരിക്കാൻ പറ്റില്ല. പക്ഷെ. ശകലം വൈകി അറിയിച്ചാൽ

പോരെ. എല്ലാരും കൂടി ഒന്നിച്ച് കൈ കോർത്തിട്ടുണ്ടെങ്കിൽ ആ ഒരു രാത്രി അവർ സന്തോഷത്തോടെ ഉറങ്ങിയേനെ... ആ ഒരു ക്ഷമ എന്തുകൊണ്ട് ഈ സമുദായത്തിന് ഇല്ലാതെപോയി....?

No comments:

Post a Comment