ഞാന്‍ കണ്ട കവിത
മൗനത്തിന്റെ വാത്മീകങ്ങളിൽ ഉരുതിരിഞ്ഞ വാചാലതയുടെ ശബ്ദസഞ്ചാരം. അതാണ് ശ്രീ ബാലുപുളിനെല്ലിയുടെ കവിതയുടെ ആത്മാവ്.
നിശബ്ദമായ മനസ്സിന്റെ തേങ്ങലുകളും വിധിവൈപിര്ത്വവും എല്ലാം തന്നെ കോട്ടായി പുളിനെല്ലിയുടെ ജനതയുടെ മനസ്സിലേക്കിറങ്ങിചെന്ന് വരികളിൽ നിക്ഷേപിക്കുമ്പോൾ മനസ്സിലുള്ള കവിത്വം തൃപ്തിപെട്ടിരിക്കണം അതായിരിക്കണം ആ കവിയുടെ പിന്നിടുള്ള കവിതകളിലും അത് നിഴലിക്കുന്നത്.
ബാലുപുളിനെല്ലിയുമായുള്ള സൗഹൃദസന്ദർശനത്തിൽ കൈയ്യിൽ കിട്ടിയതാണ് "ശിഥിലമെന്ന" കവിതാസമാഹാരത്തിന്റെ പതിപ്പ്.ഓരോ കവിതയിലും തുളുമ്പുന്നത് ഗൃഹാതുരത നിറഞ്ഞ അന്യം നിന്നുപോയ ബാല്യകാല ഓർമ്മകളുടെ നിഴൽ ചിത്രങ്ങളാണെന്നെനിക്ക് തോന്നിപോയി.
അസുഖത്തിന്റെ കറുത്ത പുതപ്പെടുത്ത് മാററിവെച്ച് ബാല്യകാലം കടന്നുപോയ അരുമയായ വഴികളീലൂടെ ഓർമ്മയെന്ന മൂന്നക്ഷരത്തെ വാത്സല്യത്തോടേ എടുത്തു മിനുക്കു പണികളിലേ- പ്പെടുകയാണ് കവിഹൃദയം. അമ്മക്ക് പെൺമക്കളായാണിഷ്ടം എന്ന "മഴയോർമ്മകളിലെ വരികൾ" ആണായിതീർന്നതു കൊണ്ടുതന്നെ അമ്മയുടെ സ്നേഹം കുറഞ്ഞുപോയോ എന്ന സന്ദേഹം പ്രകടമാവുന്നു. കാലന്റെ പ്രതീകമായ കാക്ക ആവിശ്യമുള്ളപ്പോൾ അതിഥിയായും അനവസരത്തിൽ അനിഷ്ടത്തിന്റെ കാർമേഘങ്ങളും പ്രസരിപ്പിക്കുന്നത്
കുഞ്ഞു ബാലുവിന്റെ മനസ്സ് കവി കടമെടുത്തതിന്റെ പ്രസരിപ്പാണെന്ന് അനുവാചകർക്ക് മനസ്സിലാവുന്നുണ്ട്.
ഭക്തിമൂത്ത് ഏകാന്തതക്കായി നിശബ്ദ ഇടങ്ങൾ തേടുന്ന ജനസഞ്ചയവും
നാടുമുഴുവൻ ദൈവത്തിനെ തേടി നടന്ന് വീടിനുള്ളിൽ ദൈവത്തിനെ കണ്ടത് ഒരുപക്ഷെ..... സ്വന്തം ആത്മാവിൽ കുടികൊള്ളുന്ന ദൈവത്തെ കാണാതെ ദൈവത്തിനായി അലയുന്ന ഒരു ജനതയെ സൂചിപ്പിക്കുന്നതു പോലേ തോന്നി.
ഒരു കാററുള്ള പ്രഭാതത്തിൽ പച്ചനെൽവയലുകൾ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പ്രഭാതത്തിലാണ് ബാലുപുളിനെല്ലിയെ ഞാനാദ്യമായി കണ്ടത്.അസുഖത്തിന്റെ കാർമേഘചാർത്തുകൾ ഒരിക്കലും ആ വ്യക്തിയെ തളർത്തിയതായി കണ്ടില്ല. അപ്പോഴും പുതിയൊരുപുസ്തക- പ്രകാശനത്തിന്റെ കാര്യങ്ങളെ പററിയാണ് അദ്ദേഹം വാചാലനായത്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു ഭാവനാസമ്പന്നൻ എന്ന പദം അദ്ദേഹത്തിന് യോജിക്കുന്ന ഒരു പേരാണ് എന്ന് എനിക്ക് നിസ്സശയം തോന്നുകയും ചെയ്തു.
പ്രകൃതിയുടെ പരിവർത്തനങ്ങൾ മാററമില്ലാതെ തുടരുമ്പോഴും കവിഹൃദയങ്ങൾ യഥേഷ്ടം ഭാവനാലോകത്ത് വിരാജിക്കുമ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്ന കവിഹൃദയങ്ങളുടെ കൂട്ടത്തിൽ ബാലുപുളിനെല്ലിയെന്ന പച്ചയായ മനുഷ്യന് നിരന്തരമായ ഒരു സ്ഥാനം തന്നെ ലഭിക്കട്ടെ എന്ന് കരുതാം......
Written by
കഥ(AMBIKA NAIR)

No comments:
Post a Comment