കവിത
വിഷു
പൊൻ
നിറമുള്ള കിങ്ങിണി
ചാർത്തി
പെൺകുട്ടിയൊന്നങ്ങൊരുങ്ങി
നിന്നു
മഞ്ഞപ്പൂഞ്ചേല
ഞൊറിഞ്ഞുടുത്തതാ
മന്ദം
ഗമിക്കുന്നു മേടമാസം.
തറവാട്ടിലിന്നലെയെത്തി
ഞങ്ങൾ
തലമുതിർന്നോരവിടേറെയുണ്ടേ
കുട്ടികളേവരുമൊത്തുകൂടി
കാട്ടിടുന്നേറെ
വികൃതികളും.
നാരിമാരൊന്നിച്ചടുക്കളയിൽ
നാലും
വയ്ക്കാനായ് തിരക്കിലല്ലോ
പൂത്തിരി
,മത്താപ്പൂ
,മാലപ്പടക്കവും
കൂട്ടി
വച്ചു കാത്തിരിക്കുന്നതാ.
കണ്ണടച്ചങ്ങെത്തി
കണി കാണുന്നു
കണ്ണന്റെ
പുഞ്ചിരി തൂകും മുഖം
മുത്തച്ഛൻ
നല്കുന്നു കൈ നീട്ടവും
ഭക്തിയോടങ്ങനെ
സ്വീകരിച്ചും.
തൂശനിലയിട്ടു
സദ്യയുമുണ്ടിട്ടു
യാത്രയ്ക്കൊരുങ്ങവേ
വിങ്ങലോടെ
എന്നിനിയൊത്തു
കൂടീടുന്നതെന്നങ്ങു
ഗദ്ഗദത്തോടെയാ
മുത്തശ്ശനും.
No comments:
Post a Comment