പ്രണയദാഹം
മകരമഞ്ഞിൻ
ഹിമകണങ്ങൾ
പുലരിയാകെ പുടവ ചാർത്തി
കുളിരുകോരി പുൽകൊടികൾ
നാണമോടെ
ശിരസ്സൊന്നു താഴ്ത്തി
മൃദുസ്മേരമോടെ
ആദിത്യദേവൻ
പുലർവേളയതി
നെ ദീപ്തമാക്കി.
ലജ്ജയാർന്നൊരു
തന്വി പ്പോലെ
പ്രണയാർദ്രമായ് മു ഖമൊന്നുയർത്തി.
അരുണ കിരണം പതിച്ച നേരം
പുൽകൊടിയോ
കാതരയായ് .
ചുടു
ചുംബനത്താൽ അർക്ക കിരണം
തരുണിയാകും തൃ ണ കണത്തിൻ
തരളമേനിയാകെ തഴുകി. അലസമായൊരു ട -
യാട പ്പോലെ ഹിമകണങ്ങൾ ഉതിർന്നു വീണു.
പ്രണയ ദാഹം പൂവണിഞ്ഞു.
ഒരു ഹർഷഭാവം അവളിലുണർന്നു......
No comments:
Post a Comment