കവികൾ പ്രണയിക്കുമ്പോൾ ഹരിത കെ. ഹരിദാസൻ

 


കവികൾ പ്രണയിക്കുമ്പോൾ

കവികൾ പ്രണയിക്കുമ്പോൾ പനങ്കുല കാർകൂന്തലാകും മഴവില്ല്പുരികങ്ങളാകും
പനിനീർദളം ചുണ്ടുകളാകും
മാൻമിഴി പ്രണയിനിയുടെ കണ്ണുകളാകും.

കവികൾ പ്രണയിച്ചിരുന്നില്ലെങ്കിൽ?
മുല്ലപ്പൂ മൊട്ടുകൾക്ക് പല്ലുകളാകാനോ
കവിളുകൾക്ക് കളഭമണിയാനോ
താമരതണ്ട് കൾക്ക് കൈകളാകാനോ
ശംഖിന് പ്രണയിനിയുടെ കഴുത്താകാനോ കഴിയാതെ പോയേനെ.

മേഘങ്ങൾക്ക് ദൂതു പോകാനും
കാറ്റിന് കഥപറയാനും മഴക്ക് ഗന്ധർവ്വ ഗാനം മീട്ടാനും
പുഴയ്ക്ക് ചിലങ്കയണിയാനും
കവി പഠിപ്പിച്ചതല്ലേ?




No comments:

Post a Comment