ക്യാൻസർ എന്ന നീരാളി ജയേഷ് പണിക്കർ

 


    കവിത

    ക്യാൻസർ എന്ന നീരാളി
    ട്ടുമേയങ്ങനെ ചിന്തിച്ചിടാതെയീ
    കൊച്ചു ജീവിതത്തോണി മുന്നേറവേ
    എത്തിയതങ്ങു തകർത്തങ്ങെറിയുവാൻ
    പെട്ടെന്നെവിടുന്നോ തിരമാലകൾ.
    ഓടിയകലുവാൻ ഞാനും കൊതിക്കവേ
    ഓടി വന്നെന്നെ പുണർന്നിടുന്നു
    പെട്ടു പോയാ കരതാരിലങ്ങനെ
    വിട്ടു പോരാനാവാത്ത വിധം
    ഞെട്ടിത്തരിച്ചങ്ങിരുന്നു.
    ഞാനാദ്യമാവിട്ടുമാറാത്തൊരാ പേരു കേൾക്കേ
    കെട്ടിപ്പിടിച്ചങ്ങുറക്കെ കരഞ്ഞു പോയ്
    തൊട്ടടുത്തുള്ളൊരെന്നമ്മയേയും
    പൊട്ടിയ പട്ടം കണക്കു ഞാനങ്ങനെ
    ഒട്ടുദിനങ്ങളോ തള്ളി നീക്കി
    വേദനയങ്ങനെ കാർന്നുതിന്നുന്നൊരാ
    മേനിയെ നോക്കിയാ ദർപ്പണത്തിൽ.
    എന്നെയെനിക്കു മനസ്സിലാവുന്നില്ല
    കണ്ണുനീരങ്ങനെ വാർത്തു ഞാനും
    പിന്നെയങ്ങോതി മനസ്സിനോടായ്
    വയ്യ പരാജയമേറ്റുവാങ്ങാൻ
    മണ്ണിതിലുള്ളൊരീ കാലം വരെ
    നിന്നോടെതിർത്തു ജയിച്ചിടും ഞാൻ.




No comments:

Post a Comment