വാങ്മയ ചിത്രം ഗീത ദേവ്

                                    


            വാങ്മയ ചിത്രം

    വിത മൂളും കടലലകളേ തീരമടുക്കും തരംഗകേളികളേ
    തണുവിലലിയും മാനസവീചികൾ
    സാന്ദ്ര ഗാനമൊരുക്കിടുന്നു

    പുതുവസന്ത ജീവശ്വാസമായ്
    പൂർണ്ണബിംബമേ നീയുദിപ്പൂ പാരിജാതത്തിൻ പരിമളത്തിൽ
    മൂകവീണയും മീട്ടിടുന്നു

    കൂടുതേടുമൊരു സായന്തനപ്പക്ഷി
    മാരിവില്ലിലായ് മയങ്ങിനിൽപ്പൂ
    മേളമേറും ഗഗന വീഥികളിൽ
    മേഘരാഗമായ് ചിറകടിപ്പൂ                                    


    പട്ടു ഞൊറിയിലെ കാന്തിതേടുന്ന
    കളഭവാണിയൊരു ശലഭമായി
    പകലുകനവിന്റെ തീരമൊന്നിൽ
    പതിവുപോലെ മിഴിച്ചു നിൽപ്പോ?

    ഞാനും മൂകമതിൻ മന്ത്രമായി
    മീട്ടിടും വീണാ നാദമായി
    മേഘവർഷത്തിൻ താളമായി
    സാന്ദ്രഗീതം മമ ഹർഷമായി.




No comments:

Post a Comment