കഥ
രഹസ്യങ്ങളുടെ
തടവുകാർ
രാജകൃഷ്ണകൈമൾ
വക്കീലിന്റെ ഗുമസ്ഥനായിരുന്നു
കുഞ്ഞികൃഷ്ണൻ.
കൈമൾ
വക്കീലാണെങ്കിൽ കുടുംബക്കോടതിയിലെ
പ്രശസ്തനും.
വിവാഹമോചന
കേസുകൾ എത്ര വിഷമം പിടിച്ചതായാലും,
വാദിക്കുന്നത്
കൈമൾ വക്കീലാണെങ്കിൽ
വിജയിച്ചിരിക്കും എന്നത്
അച്ചട്ടാണ്.
ഓഫീസിലെ
ക്ലാർക്കായ സുഷമയ്ക്ക്
അക്കാര്യത്തിൽ ഇരുനൂറു ശതമാനം
ഉറപ്പുണ്ട് .
കാരണം
സുഷമ സ്വന്തം ജീവിതത്തിൽ
അനുഭവിച്ചറിഞ്ഞതാണ് ആ സത്യം.
മെലിഞ്ഞ്,
ഉയരം
കൂടിയ,വെളുത്ത
നിറമുള്ള,
കുഞ്ഞികൃഷ്ണനും,
കറുത്ത്
ഉയരം കുറഞ്ഞ തടിച്ച ശരീരമുള്ള
കൈമൾ വക്കീലും കോടതിയിലും,
ബാർ
അസോസിയേഷനിലും ഒരുമിച്ചെത്താറില്ല.
എല്ലായിടത്തും
ആദ്യമെത്തുക കുഞ്ഞികൃഷ്ണനാവും.
അതിനൊരു
കാരണമുണ്ടായിരുന്നു.
ആദ്യകാലങ്ങളിൽ
രണ്ടു പേരും ഒരുമിച്ചു
വന്നിരുന്നപ്പോൾ അസൂയാലുക്കളായ
ഗുമസ്തൻമാരും,
അഡ്വക്കേറ്റുകളും
അവരെ ലോറൽ ആൻഡ് ഹാർഡി എന്നു
രഹസ്യമായി വിളിച്ചിരുന്നു.
കൈമൾ
വക്കീൽ പല പ്രാവശ്യം ഈ വിളി
കേട്ടിരുന്നു.
ക്രിമിനൽ
വക്കീലായിരുന്ന രവീന്ദ്രനാഥിന്റെ
ഗുമസ്തനായിരുന്നു അന്ന്
കൈമൾ.
കുഞ്ഞികൃഷ്ണൻ
കൈമളിന്റെ സഹായിയും .
കൈമൾ
വിദൂര വിദ്യാഭ്യാസത്തിലൂടെ
ഹിസ്റ്ററി ബി.
എ.
പാസായതിനു
ശേഷം,
രവീന്ദ്രനാഥിന്റെ
നിർദേശപ്രകാരം LLB
ക്കു
ചേർന്ന് 38-ാം
വയസ്സിലാണ് സന്നതെടുത്ത്
അഡ്വക്കേറ്റായത്.
നാട്ടുമ്പുറത്തുകാരനായ
കൈമളിന്റെ അഛൻ കൃഷിക്കാരനായിരുന്നു.
അഛന്റെ
കാലശേഷം കൃഷിപ്പണിയും,
പഠനവും,
ഗുമസ്തപ്പണിയും
ഒരുമിച്ചു കൊണ്ടുപോകാനുള്ള
വിഷമം പരിഹരിക്കാനാണ് +2
പാസായി
പണിയന്വേഷിച്ചു നടന്നിരുന്ന
കുഞ്ഞികൃഷ്ണനെ സഹായിയായി
കൂടെക്കൂട്ടിയത്.
കുഞ്ഞികൃഷ്ണന്റെ
അമ്മ കൈമളിന്റെ കൃഷിയിടത്തിലെ
തൊഴിലാളിയായിരുന്നു.
കോടതി
കൈമളിന്റെ ഒരു ബലഹീനയായിരുന്നു.
അവിടെ
നടക്കുന്ന വാദങ്ങളും,
കക്ഷികളുടെ
വിചാരണയും,
മൊഴികളും,
അതിലടങ്ങിയ
രഹസ്യങ്ങളും ഇല്ലെങ്കിൽ
തന്റെ ജീവിതം വ്യർത്ഥമാണെന്ന്
കൈമൾ വിശ്വസിച്ചിരുന്നു.
കോടതിയിൽ
രഹസ്യമൊഴി രേഖപ്പെടുത്തേണ്ടി
വരുമ്പോൾ മറ്റുള്ള എല്ലാവരേയും
കോടതി മുറിക്കുള്ളിൽ നിന്ന്
പുറത്താക്കുമായിരുന്നു.
അങ്ങനെയുള്ള
ദിവസങ്ങളിൽ കൈമൾ അസ്വസ്ഥനാകാറുണ്ട്.
അവർ
പറഞ്ഞ മൊഴി എന്താണെന്നറിയാൻ
ബഞ്ചുക്ലാർക്കിനെ ആ ദിവസങ്ങളിൽ
കൈമൾ സത്ക്കരിക്കാറുണ്ടായിരുന്നു.
പലപ്പോഴും
രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ല
എന്നതാണ് സത്യം.
മറ്റുള്ളവരുടെ
രഹസ്യം സൂക്ഷിക്കുക എന്നു
പറഞ്ഞാൽ അതൊരു വലിയ ഉത്തരവാദിത്വമായി
അയാൾ കരുതിയിരുന്നു.
കക്ഷികളുടെ
രഹസ്യങ്ങൾ അയാൾ ആരുമായും
പങ്കുവെച്ചിരുന്നില്ല.
കുഞ്ഞികൃഷ്ണനും
രഹസ്യങ്ങൾ സൂക്ഷിക്കേണ്ട
ഉത്തരവാദിത്വം എത്ര വലുതാണെന്ന്
അയാൾ പറഞ്ഞു കൊടുത്തിരുന്നു.
കുഞ്ഞികൃഷ്ണൻ
രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന്
അയാൾ ഉറപ്പുവരുത്തിയിരുന്നു.
തന്നെപ്പോലെ
തന്നെ അവനും വിശ്വസ്തനാണെന്നയാൾക്കറിയാമായിരുന്നു.
പി.
എസ്സ്.സി.
പരീക്ഷക്കു
പഠിക്കുന്ന ഉത്തരം പോലും
അവൻ മറ്റൊരാളുമായി
പങ്കുവെയ്ക്കാറില്ലായിരുന്നു.
എടുക്കുന്ന
ലോട്ടറി ടിക്കറ്റിന്റെ
നമ്പർ നോക്കാനായി ഓൺലൈൻ
റിസൽറ്റ് സ്വന്തമായി
വാങ്ങുമായിരുന്നു.
അനുഭവങ്ങൾ
കൊണ്ട് തന്നെക്കാൾ രഹസ്യം
സൂക്ഷിക്കുന്നവനാണ് അവനെന്നു
മനസ്സിലാക്കിയിരുന്നു.
എങ്കിലും
തനിക്കറിയാവുന്ന എല്ലാ
രഹസ്യങ്ങളും കൈമൾ അവനെ
അറിയിച്ചിരുന്നില്ല.
ഉദാഹരണത്തിന്
സുഷമയുമായുള്ള ബന്ധം.
സ്'നേഹ
സമ്പന്നനെങ്കിലും,സംശയരോഗിയായ
ഭർത്താവിൽ നിന്നും മോചനം
തേടി തന്റെ യടുത്തു വന്ന ഒരു
കക്ഷിയായിരുന്നു സുഷമ.
വിവാഹമോചനം
നേടിയ ശേഷം തന്റെ ഓഫീസിൽ
തന്നെ ജോലിയും നൽകി അവളുടെ
ജീവിതം സുരക്ഷിതമാക്കി.
'ഗുമസ്തൻ
മൂത്തു വക്കീലായതിനാൽ കേസു
ജയിക്കാനാവശ്യമായ എല്ലാ
വഴികളും കൈമൾ കൈക്കൊണ്ടിരുന്നു.
വക്കീലോഫീസ്
സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ
നാലു നിലകൾക്കും മുകളിൽ
മട്ടുപ്പാവിൽ നിന്നാൽ നഗരത്തി
ന്റെ മനോഹരമായ രാത്രി ദൃശ്യം
കാണാം.
ചില
ദിവസങ്ങളിൽ കൈമളും,
കുഞ്ഞികൃഷ്ണനും
അവിടെ സമ്മേളിക്കുമായിരുന്നു.
പരസ്പരം
വിലപ്പെട്ട എന്തെങ്കിലും
രഹസ്യങ്ങൾ കൈമാറാൻ ആയിരിക്കും
അതെപ്പോഴും.
ഉയരം
കുറഞ്ഞ അരഭിത്തിയിലിരുന്ന്
കൈമൾ പറയുന്ന രഹസ്യങ്ങൾ
മദ്യത്തിന്റെ അകമ്പടിയോടെ
കുഞ്ഞികൃഷ്ണൻ സശ്രദ്ധം
കേൾക്കും.
ഭദ്രമായി
അതെല്ലാം തന്റെ ഉള്ളിലുള്ള
ലോക്കറിൽ സൂക്ഷിക്കും.
ആ
കെട്ടിടത്തിൽ ഏകദേശം എല്ലാ
മുറികളും വക്കീലോഫീസുകളായിരുന്നു.
പുരാതന
ലോഡ്ജുകളെ ഓർമ്മിപ്പിക്കുന്ന
ആ കെട്ടിടത്തിന്റെ ഇടനാഴികളിലും,
പടിക്കെട്ടുകളിലും
പകലന്തിയോളം കക്ഷികളും,
ഗുമസ്തമാരും,
വവ്വാലുകളെ
ഓർമ്മിപ്പിക്കുന്ന വക്കീലന്മാരും,
നിറഞ്ഞൊഴുകും.
വ്യവഹാര
ലോകത്തിന്റെ ഒരു പരിഛേദമായി
മാറും അവിടം.
ഓരോ
മനുഷ്യനും ഓരോ തുരുത്തുകളായി
മാറുന്ന ഇടം.
എല്ലാവരിലും
മറ്റാരുമറിയാത്ത ഒരുപാടു
സ്വകാര്യ രഹസ്യങ്ങൾ.
ഈ
ആൾക്കാരെ കാണുമ്പോൾ കൈമളി
ന്റെ ഉള്ളിൽ രതിമൂർച്ഛ പോലെ
ഒരു സുഖം അനുഭവപ്പെടാറുണ്ടായിരുന്നു.
തനിക്കെത്ര
പേരുടെ രഹസ്യങ്ങൾ അറിയാമെന്ന
ആത്മ സംതൃപ്തിയും.
ഈയിടെയായി
ലോഡ്ജിലെല്ലാമുറിയിലും ചായ
കൊടുക്കുന്ന കണ്ണനുമായി
കുഞ്ഞികൃഷ്ണൻ കൂടുതലടുക്കുന്നു
എന്നൊരു തോന്നൽ കൈമളിനുണ്ടായി.
കോടതി
വിട്ടു വന്ന ശേഷം മുറിയിൽ
അല്പം വിശ്രമിക്കുക പതിവാണ്.
ആ
സമയത്ത് വാതിൽപ്പഴുതിലൂടെ
കണ്ണൻ ഒളിഞ്ഞു നോക്കാറുണ്ടെന്ന്
സുഷമ പറഞ്ഞറിയാം.
തങ്ങളുടെ
രഹസ്യങ്ങൾ ചോർത്താൻ കുഞ്ഞികൃഷ്ണൻ
അവനെ ഉപയോഗിച്ചു ശ്രമിക്കുകയാണോ
എന്ന സംശയം അയാളിലുടലെടുത്തു.
കക്ഷികൾ
നടത്തിയ അപഥസഞ്ചാരങ്ങളും
താൻ കക്ഷികൾക്കുവേണ്ടിയുണ്ടാക്കിയ
വഴി വിട്ട ബന്ധങ്ങളും അയാളുടെ
ഉള്ളിൽ ഓർമ്മകളായി വളരാൻ
തുടങ്ങി.
കൈമളിന്
ഭാര്യ സുഭദ്രയെ അഭിമുഖീകരിക്കാൻ
പോലും മടി തോന്നി.
വല്ലപ്പോഴും
കുഞ്ഞികൃഷ്ണൻ വീട്ടിൽ
വരാറുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത
വിധം ഇപ്പോൾ വരുമ്പോൾ അവൻ
സുഭദ്രയെ കാണാറുണ്ടോയെന്നയാൾ
ഒളിഞ്ഞും തെളിഞ്ഞും നോക്കാൻ
തുടങ്ങി.
സുഷമയുടെ
കാര്യം സുഭദ്ര അറിയുമോ ?
എന്ന
ഭയം.
രഹസ്യമായ
ഒളിസേവകൾ കുറ്റകരമല്ലെങ്കിലും,
അതു
പുറത്താവുന്നത് ശിക്ഷാർഹമാണെന്ന്
കൈമൾ വിശ്വസിച്ചിരുന്നു.
അതുകൊണ്ടാണല്ലോ
കോടതി അങ്ങനെയുള്ള കേസുകൾക്ക്
വിവാഹമോചനമനുവദിച്ചിരുന്നത്.
ഈയിടെയായി
കൈമൾക്ക് കുഞ്ഞികൃഷ്ണനെ
കാണുമ്പോൾ ഒരു തരം ഭയം
അനുഭവപ്പെടുന്നുണ്ടായിരുന്നു.
തന്നെക്കാൾ
കൂടുതൽ രഹസ്യങ്ങൾ അവനറിയാമെന്നയാൾക്കു
തോന്നിത്തുടങ്ങിയിരുന്നു.
രഹസ്യങ്ങൾ
രഹസ്യമാക്കി വെക്കുന്നത്
ആഹ്ളാദകരമാണെങ്കിലും തന്റെ
രഹസ്യങ്ങൾ അറിയുന്ന
മറ്റൊരാളുണ്ടെന്ന അറിവു
ഭയജനകമാണ്.
കുഞ്ഞികൃഷ്ണനു
മുൻപിൽ താൻ ചെറുതാവുന്നതായി
അയാൾക്കു തോന്നി.
അയാളിലെ
രഹസ്യസൂക്ഷിപ്പുകാരനായ
ഗുമസ്തൻ ഉണർന്നു.
അന്നു
വൈകീട്ടയാൾ കുഞ്ഞികൃഷ്ണനെ
നാലാം നിലയുടെ മുകളിലേക്കു
ക്ഷണിച്ചു.
രണ്ടു
പേരും പതിവിലുമധികം മദ്യം
അകത്താക്കി.
ഇടറുന്ന
കാലടികളോടെ ഇരുവരും തമ്മിൽ
സംസാരിച്ചിരിക്കെ രഹസ്യങ്ങൾ
പങ്കുവെയ്ക്കാനെന്ന ഭാവേന
കൈമൾ കുഞ്ഞികൃഷ്ണനെ നോക്കി.
അവൻ
നഗരത്തിലെ ദീപാലങ്കാരങ്ങൾ
ശ്രദ്ധിച്ചു കൊണ്ട് കൈമൾ
പറയാവുന്ന രഹസ്യത്തിനു
കാതോർക്കുകയായിരുന്നു.
കുഞ്ഞികൃഷ്ണന്റെ
കണ്ണുകൾ നിലത്തു കിടന്ന ഒരു
പേപ്പറിലുടക്കി.
അതൊരു
500
രൂപ
നോട്ടാണെന്നവനു തോന്നി.
കുനിഞ്ഞതെടുക്കാൻ
ശ്രമിക്കവേ.
തലക്കു
മുകളിലൂടെ ഒരു വലിയ വവ്വാൽ
പറന്നു പോകുന്നതായി അവനു
തോന്നി.
സൂക്ഷ്മപരിശോധനയിൽ
കിട്ടിയത് ഒരു പഴയ ലോട്ടറി
ടിക്കറ്റാണെന്നവനു മനസ്സിലായി.
നിരാശയോടെ
കൈമളിനെ തിരിഞ്ഞു നോക്കിയ
അവൻ അവിടെ ആരെയും കണ്ടില്ല.
കൈമളിന്റെ
പൊടിപോലും കാണാനില്ലായിരുന്നു.
എല്ലായിടത്തും
തിരഞ്ഞു നോക്കിയെങ്കിലും
എവിടെയും കണ്ടില്ല.
താഴെയിറങ്ങിയിട്ടുണ്ടാവുമോ
?
കൈമൾ
പറയാനിരുന്ന രഹസ്യങ്ങൾ
എന്തെന്നറിയാനുള്ള ആകാംക്ഷയോടെ
അവൻ സ്റ്റെയർ കേസിറങ്ങാൻ
തുടങ്ങി.......
No comments:
Post a Comment