പെണ്ണ് രുഗ്മണിസുരേഷ്

                        


    കവിത

    പെണ്ണ്
    ണ്ണിൻ മഹിമയാം മഹിയും പെണ്ണ്
    പാലിൻ ശുദ്ധിയാം മാതാവും പെണ്ണ്
    അറിവിൻ നിറകുടം ഗുരുനാഥയും പെണ്ണ്
    വിയർപ്പിന്നാഗീരണം കളത്രയും പെണ്ണ്

    ഈ ഭുവും വെള്ളവും മേഘവും പെണ്ണ്
    പഞ്ച ഭൂതവും വെളിച്ചവും ഇരുട്ടും പെണ്ണ്
    വടവൃക്ഷവും വനവും ഗിരിനിരയും പെണ്ണ്
    പൂന്തോപ്പും പൂവും മധുവും പെണ്ണ്

    കലയും സാഹിത്യവും നന്മയും പെണ്ണ്
    ഓലയും എഴുത്തും വായനയും പെണ്ണ്
    മിത്തും ചരിത്രവും പുരാണവും പെണ്ണ്
    കാലവും വേദവും ശാസ്ത്രവും പെ ണ്ണ്

    ലോക വളർച്ചയിൻ ഹേതുവും പെണ്ണ്
    നോവും സഹനവും ആശ്വാസവും പെണ്ണ്
    സമൃദ്ധിയും വിളയും കൊയ്ത്തും പെണ്ണ്
    സുന്ദരവും മൃദുവും പരിമളവും പെണ്ണ്

    തമസ്സിൻ മറയിൽ മന്ത്രവും പെണ്ണ്
    തമസ്സിൻ മടിയിൽ മൂർച്ചയും പെണ്ണ്
    രംഭയും മെനകയും ഉർവശിയും പെണ്ണ്
    കാതലും കാമവും വേശ്യയും പെണ്ണ് .



No comments:

Post a Comment