കാവൽ

കുളിർ കാറ്റുകളിൽ

ഈണം ഉറങ്ങുമ്പോൾ

കാല കാലങ്ങളായ് ഇത്തണലേകുന്ന

ആയിരം കൈകളാൽ

മൂടി നിന്നീടുന്നൊരീ

ഭൂമിയുടെ കവചമേ

ഒരായിരം കഥകളാൽ

മനം നിറഞ്ഞീടുന്ന

നാളെയുടെ നാമ്പുകൾക്ക്

പുതു ജീവനേകിയ ആത്മാവിനെ

തൊട്ടുണർത്തിയ

നന്മ വർഷിച്ചീടുന്ന പൂമരങ്ങളെ.....

അഥമന്മാർ ആയിരം

നിലയുറപ്പിച്ചിതാ

ഭൗമനാകം ഇല്ലാതെയാക്കുവാൻ

ഇവിടെ നിന്നും പറിച്ചു 

മാറ്റീടുവാനാവില്ലൊരാൾക്കുമേ.....

തെല്ലൊരു ഭയവു മില്ലാതെ ചൊല്ലട്ടെ

ഇതാണ് ഞങ്ങളുടെ ലോകം.......

ഇതാണ് ഞങ്ങളുടെ ജീവനം.....

ഇത്തണലേകിയ ഭൗമ ശിഖരങ്ങളെ

ഇല്ലാതെയാക്കുവാൻ പാടില്ലൊരാളും....

ഈ സത്യമാണ് നാം പാലിച്ചിടേണ്ടതും .......

ഈ ഭൂമിയോളം നാം സ്നേഹിച്ചിടേണ്ടതും

സംരക്ഷിച്ചീടേണ്ടതും...

വരിക സഹോദരാ....  

പരമാർത്ഥസത്യത്തെയുൾകൊള്ളുക....

ഇജ്ജീവിതം സ്വാർത്ഥതയില്ലാതെ

എന്നുമെന്നും പ്രകാശ പൂരിതമായിടട്ടെ......

നിരഞ്ജന(രശ്മി)



No comments:

Post a Comment