പരിണാമം - ശ്രീകല.പൂവച്ചൽ

 


പരിണാമം
കാച്ചിക്കുറുക്കി കുഴച്ചുവച്ചു
അരകല്ലുരുട്ടിയരച്ചെടുത്തു
ഉരകല്ലിൽവച്ചുരച്ചെടുത്തു
അഗ്നിയിൽവേവിച്ചു മാറ്റുകൂട്ടി.
തൊട്ടവർക്കൊക്കെയും
മേനി പൊള്ളി!
പൊള്ളിയ മേനിയിലഴലുമേറി!

തോക്കിൻ നിറയിലെ

തിരയൊരെണ്ണം
പൊട്ടക്കവിതയ്ക്കു

നെഞ്ചിൽ നൽകി .

തിരി കെട്ട കവിതയ്ക്കു
മാല ചാർത്തി
തിരി നീട്ടിതെളിച്ചു
ചെരാതു വച്ചു.

കവിതചിരിച്ചു നിവർന്നെണീറ്റു
തോക്കിൻ നിറയിലെ
തിരയെ നോക്കി
ചിരികെടാതൊന്നു
വിരൽഞൊടിച്ചു.

കാറ്റുച്ചുഴറ്റിവളഞ്ഞുകുത്തി
ശംഖൊലിയായി തിരയുയർന്നു
ഓരത്തെചാളയിലടുപ്പുകല്ലിൽ
ചേലാണ്ടൊരുത്ത
നുണർന്നെണീറ്റു.

പാടത്തെച്ചേറിലെ
പൊൻകതിര്
നട്ടെല്ലുയർത്തി -
നിലാവു പൊങ്ങി...

അഗ്നിപോലെൻ
കവിതജ്വലിച്ചു നിന്നു.
കാൽക്കീഴിൽ
കതിരോൻ കാവൽ നിന്നു.....


No comments:

Post a Comment