ലഹരി
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകർന്നും
താരാട്ടു പാട്ടിന്നീണത്തിൽ ചാഞ്ഞുറങ്ങിയും
വളർന്നോരീ ഉണ്ണി പൈതങ്ങൾക്കിന്ന്
അമ്മതൻ ചോര കണ്ട് വിറക്കുന്നില്ല മനം
പ്രാണസഖിതൻ മുഖമൊന്നു വികൃതമാക്കിയിട്ടും തളരാത്ത കൈകൾ
കൂടപ്പിറപ്പിൻ പ്രാണ നിലവിളിയിലും തകർന്നില്ല നിന്നന്തരംഗം
ഉറ്റവർ തൻ ചോരക്കളത്തിൽ മുങ്ങി നീരാടി
കത്തിജ്വലിച്ചൊരു രക്തരക്ഷസ്സാം നീ
പിരിയാത്ത കൂട്ടുകാർ ഞങ്ങളെന്നു ചൊല്ലിയവർ ഉറ്റ സൗഹൃദം നിത്യനിദ്രയിലാഴ്ത്തി
ഈ ക്രൂരമാം ചെയ്തികൾ ചെയ്യുവാൻ നിൻ കരങ്ങൾക്ക് കരുത്തു നൽകിയ
വിഷാസക്തിയിലാണ്ടുപോയി നിൻ ജന്മം
ലഹരിയിൽ നീ ആടിത്തിമിർക്കുമ്പോൾ
ഉതിരും കണ്ണീർക്കിനാവുകൾ മാപ്പ് നൽകീടില്ല.
കണ്ണീർ കടലിന്നാഴങ്ങളിൽ നിലയില്ലാതലയും
നിൻ പാപജന്മം
സുനിത പാലക്കോട്
No comments:
Post a Comment