എന്റെ
വരികൾ
നിറങ്ങൾ
നിവർത്തിയ
വർണ്ണാമാം
സ്വപ്നങ്ങൾ
മിഴിയിൽ
ചാലിച്ച -
എൻ
മഴവില്ലിൻ
അഴകുമായ്
യാത്രകൾ
പിന്നിടുന്നു
യാത്രകൾക്കിടയിലും
സ്വപ്നങ്ങൾ
ചേർത്തു
ഞാൻ പിന്നെയും
വർണ്ണങ്ങൾ
ഓർത്തു വച്ചു.
മുത്തുകൾ
കോർത്തു ഞാൻ
വർണ്ണങ്ങൾ
ഏഴും അലങ്കരിച്ചു
മനസ്സിലെ കോണിലെ -
കുടതൻ കൂടാരത്തിൽ ഞാൻ -
ആരാരാരു മറിയാതെ കാത്തു വച്ചു.
നിന്നെയും
ചേർത്തു വച്ചു.
വർഷങ്ങൾ
നിമിഷങ്ങൾ എന്ന പോലെ
കടന്നു
പോയി
നിമിഷങ്ങൾ
അത്രയും ഓർമ്മയിൽ
ഒരു
കടലു പോലെ തിര തല്ലുന്നു
കടലും
തിരയും തമ്മിൽ പിരിയാതിരിക്കട്ടെ.

No comments:
Post a Comment