ഓർമ്മകൾ
ഓർമ്മകൾ പൂക്കുമാ ബാല്യകാലത്തിനായ്, ഇന്ന് ഞാനേറെ കൊതിച്ചു പോയി
ഓടിക്കളിച്ചൊരാ മാഞ്ചോട്ടിലെത്തുവാൻ, അറിയാതെയുള്ളം കൊതിച്ചുപോയി
ഓർമ്മ തൻ ചിറകിലായ് പാറിപ്പറന്നാ, ഊഞ്ഞാലിലാടുവാൻ തിടുക്കമായി
ഓർമ്മകൾ നൽകുമാ വിദ്യാലയത്തിന്റെ, പടികടന്നെത്തുവാൻ
മോഹമായി
ഓർമ്മകൾ ഉള്ളിൽ നിറയുന്ന നേരത്ത്, വരികളായ് കുത്തിക്കുറിച്ചു ഞാനും
ഓർമ്മകൾ തിങ്ങി നിറഞ്ഞൊരാ വരികളിൽ,ബാല്യകാലത്തിലേക്കെത്തി ഞാനും.......
No comments:
Post a Comment