കാലമേറെ കഴിഞ്ഞെത്തിയെൻ
കണ്ണും,കരളുമാം കിടപ്പാടത്തിൽ
മാറ്റത്തിൽ ഛായകളെങ്ങും
കാണാമെങ്കിലും
മാറാതെ നിൽക്കുന്നു ചില
ശേഷിപ്പുകൾ
അമ്പലമുറ്റത്തെ ആൽത്തറയും,
നിറതിരികത്തുന്ന കൽവിളക്കും.
കൈകൂപ്പി ഭക്തിയാൽ കണ്ണടച്ച്
മനമുരുകി പ്രാർത്ഥിച്ച് തൊഴുത ശേഷം
മടങ്ങാനായ് പതുക്കെ കൺ തുറക്കെ
കാൺമൂയെൻ കണ്മുൻപിൽ
കസവിൻ മുണ്ടും, വേഷ്ടിയുമണിഞ്ഞു
ഇടതൂർന്ന ചുരുൾ മുടിയിൽ
തുളസികതിരുമായ്
നിൽപ്പൂ ഒരു തരുണീമണി .
തൊഴുതു തിരിയവേ, ബാല്യത്തിൽ
കണ്ടുമറന്നൊരാ മുഖബിബം
ഉദിച്ചുയരുന്നെൻ ഓർമ്മ തൻ
വിഹായസ്സിലൊരു നക്ഷത്ര ശോഭയായ്
പതുക്ക തിരിഞ്ഞു ഞാൻ
നടക്കവെ കേൾപ്പൂമന്ദമന്ദം
അടുത്തെത്തും കാലടിയൊച്ചകൾ
നനുത്ത തണുത്ത കൈവിരലിൽ സ്പർശം
അറിയാതെൻ കൈവിരലുകളേറ്റു വാങ്ങവേ
പടരുന്നെൻ സഖിയിൻ വദനത്തിൽ
ലജ്ജ തൻ നേർമ്മയാമൊരു മൂടുപടം.
No comments:
Post a Comment