ചിലപ്പോൾ
കനൽപോലെയാണ് ദുഃഖം
ചിലപ്പോൾ
തിരകൾ പോലെയും
ഒഴുകുന്ന പുഴ പോലെയും
കൊടുങ്കാറ്റിൽ പറക്കുന്ന
പക്ഷിക്കുമുണ്ടൊരു ദുഃഖം
ആകാശത്തിലൂടെ ഓടി മറയുന്ന
മേഘങ്ങൾക്കുമുണ്ടൊരു ദുഃഖം.
ആർത്തവം
ചുവന്ന അടിയൊഴുക്കിനേ,
പുഴപ്പെണ്ണിന്റെ ഉള്ളിലെ
എരിയുന്ന കനലിന്റെ
വ്യാപ്തി അറിയൂ...
തീരത്തിരുന്നു നീ
കല്ലെറിയുമ്പോൾ
വെറുമൊരു കുമിളയായ്
പ്രതിക്ഷേധിക്കാനുള്ള
ശക്തിയുണ്ടാ തീയ്ക്ക്...
No comments:
Post a Comment