സ്വാമിനാഥന്‍ ആദ്യമൊക്കെ എനിക്കൊരു പിടിയും തരാതെ ഒഴിഞ്ഞു മാറി ജീവിച്ചു. പേര് സൂചിപ്പിക്കുന്നതു പോലെ സധാരണക്കാരനയിരുന്നില്ല സ്വാമി. സ്വാമിയെ ഞാന്‍ കാണുന്നത് എന്നാണ്? ഒന്നോര്‍ത്തെടുക്കട്ടെ?
അതെ, എണ്‍പതുകളില്‍ പ്രീ- ഡിഗ്രിക്ക് ഒരു വിഷയത്തില്‍ തോറ്റ് ജയശ്രീ ടുട്ടോറിയലില്‍ പഠിക്കുന്ന കാലം. ഒരു വിഷയത്തിനാണ് തോറ്റത്. പക്ഷെ തോല്‍വി തോല്‍വി തന്നെയാണല്ലോ? എനിക്ക് പരത്തി എഴിതാന്‍ പണ്ട് മുതലേ അറിയില്ല. സോഷ്യല്‍ സ്റ്റഡീസ് പാസാവാന്‍ പേജ് നിറയെ എഴുതണo. കഴമ്പുണ്ടോ ഇല്ലയോ എന്നതല്ല. പേജിലെ കനം നോക്കിയാണ് മാര്‍ക്കിടുന്നത്. ചിലപ്പോള്‍ വായിച്ചെന്നു തന്നെ വരില്ല, എക്സാമിനര്‍. ഫിരൌസ് ഷാ തുഗ്ലക്കിന്‍റെ ദെല്‍ഹിഭരണത്തെക്കുറിച്ച് ഉപന്യാസം എഴിതാന്‍ പറഞ്ഞപ്പോള്‍ നാല്വരികള്‍ എഴുതിക്കഴിഞ്ഞതോടെ എന്റെ സ്റ്റോക്ക് തീര്‍ന്നു. ഇനി, എഴുതിയത് തന്നെ ആവര്‍ത്തിക്കണം, ഒരു പേജ് എങ്കിലും തികക്കാന്‍. കുറേ നേരം പേനയും ചുണ്ടും ഉമ്മ വെച്ചിരുന്ന്‍ അടുത്തചോദ്യത്തിലേക്ക് കടന്നു. അല്ലാവുദീന്കില്ജിയെക്കുറിച്ചം ഉപന്യസിക്കാന്‍ മറ്റൊരു ചോദ്യം ഉണ്ടായിരുന്നു. ദല്‍ഹിയില്‍ 1926 മുതല്‍ 1946 വരെ ഭരിച്ച് ചുരുങ്ങിയ ഇരുപതു കൊല്ലം കൊണ്ട് ദുഷ് പേരു നേടിയ രാജാവ്. ആ ഉപന്യാസം കഷ്ടി രണ്ടു പേജ് നിറച്ചെഴുതി എങ്ങിനെയോ അക്കൊല്ലം പ്രീ ഡിഗ്രി കടന്നു കൂടി.
മംഗോള്‍ വംശജര്‍ മുസ്ലിo സമുദായത്തിലേക്ക് മതം മാറ്റം നടത്തി ഗൂഡമായി അലാവുദീനെ എതിര്‍-ത്തിരുന്നു. ഇവരില്‍ മുപ്പതിനായിരത്തോളം പേരെ തലയറുത്ത് കൊന്ന് തള്ളിയ രാജാവായിരുന്നു അല്ലാവുദീന്‍. ഞാന്‍പഠിക്കുമ്പോഴേ അദ്ഭുതമായിരുന്നു, ഒരാളുടെ തലയറുത്ത് കൊല്ലാന്‍ ഇത്ര എളുപ്പത്തില്‍ കഴിയുമോ എന്ന്. സ്വാമി എന്റെയൊപ്പം ഇന്‍സ്റ്റിട്ടുറ്റില്‍ ട്യ്പ്പിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കനായാണ് വന്നിരുന്നത്. വളരെ അപ്രതീക്ഷിതമായി ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വാമി എന്നെ വിളിച്ചു – ഒന്ന് പരിചയപ്പെടാം, ‘നമുക്ക് എല്യ്റ്റ് ബാറിലിരുന്നു ഓരോ ബീറു കുടിച്ചാലോ? ‘ ഞാന്‍ സാവധാനം പറഞ്ഞൊഴിഞ്ഞു. ഞാന്‍ബീയറോ മറ്റു മദ്യങ്ങളോ കഴിച്ചു തുടങ്ങിയിരുന്നില്ല. പിന്നീട് എന്നും ക്ലാസ്സ് കഴിഞ്ഞ് ഞാനിറങ്ങുന്നതും നോക്കി സ്വാമി കാത്തു നില്‍ക്കും. കല്ല് ഊർന്നിറങ്ങിയ പായല്‍ക്കൂട്ടം മുകളില്‍ രണ്ടു വശത്തു നിന്നും പതുക്കെ ഒന്ന് കൂടുന്നത് പോലെ ഞാനും സ്വാമിയും അടുക്കുകയായിരുന്നു. കുറെ കാലം കഴിഞ്ഞാണ് ഞാനാ പരമാര്‍ത്ഥം ഓര്‍ത്തെടുത്തത് - ഞങ്ങള്‍ക്കിടയില്‍ കാര്യമായി പൊതുവായ ഇഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആദ്യമായി മുഴുവന്‍ മനസ്സു കൊണ്ടല്ലാതെ ഒരാളുമായി ഞാന്‍ അടുക്കുന്നത് സ്വമിയുമായിട്ടായിരുന്നു. കുറച്ചു ദിവസം കൂടെ നടന്നു ബസ് സ്റ്റാന്‍ഡില്‍ വെച്ച് യാത്ര പറഞ്ഞു പിരിയും. അങ്ങിനെയിരിക്ക ഒരു ദിവസം സ്വാമി എന്റെ ചെവിയില്‍ ചോദിച്ചു - “നിനക്ക് ഒരു ചരക്കിനെ വേണോ ?”
എനിക്കാദ്യം പരിഭ്രമമാണ് തോന്നിയത്. എന്നാല്‍ മനസ്സിനകത്ത് എവിടെയോ ചെറിയൊരു ജിജ്ഞാസ ഉണരാതെയുമിരുന്നില്ല. അന്ന് മറുപടിയൊന്നും ഞാന്‍ പറഞ്ഞില്ല. മറുപടിക്ക് സ്വാമി കാത്തു നിന്നതുമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തുടക്കമിട്ടു “അന്ന് സ്വാമി പറഞ്ഞത് ആരെക്കുറിച്ചാ?”
ഒരു കള്ളച്ചിരിയുമായി സ്വാമി എന്റെ കയ്യമര്‍ത്തി. അടുത്തു വന്നു ദേഹം മുട്ടി നടന്നപ്പോള് കുളിക്കാതെയിരുന്നാലത്തെ ഒരു തരം വാട അയാളില്‍ നിന്നും വമിച്ചത് എന്നില്‍ ഓക്കാനം ഉണര്‍ത്തി.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചെറിയ ക്ലാസ്സുകളില്‍ ടുഷന്‍ എടുത്തിരുന്ന സ്വാമി മാഷടെ വായനാറ്റമാണ് അപ്പോള്‍ ഓര്‍ത്തത്. ക്ലാസ്സിനിടയ്ക്ക് മാഷിന് ചായ കൊടുക്കാന്‍ അമ്മ വിളിച്ചു പറയും. ചായ കുടിച്ച് പിന്നെയുള്ള രണ്ടു – മൂന്ന് ചോദ്യങ്ങളുടെ- യൊപ്പം മാഷടെ വാടയും കൂടി വരും. സ്വാമി ചോദിച്ചു – “നിനക്ക് വേണോ?”
ഞാനൊന്നും മിണ്ടിയില്ല.
“നിനക്ക് വെണോങ്കില്‍ എന്റെ കൂടെ വാ. ഒന്നും പേടിക്കാനില്ല. ചെറിയ പെണ്ണാണ്. ഒന്നും അറിയാറായിട്ടില്ലത്ത ചെറിയ സാധനം”.
എനിക്ക് കേട്ടപ്പോള്‍ തന്നെ ഭയവും അമ്പരപ്പുമാണ് തോന്നിയത്. സ്വാമി അതൊന്നും കൂട്ടാക്കാതെ എന്റെ കൈ പിടിച്ച് വലിച്ച് ബസ്സില്‍ കയറ്റി.എട്ടു – പത്ത് കിലോമീറ്റര്‍ തെക്കോട്ട് യാത്ര ചെയ്ത് ഒഴിഞ്ഞ സ്ഥലത്ത് കണ്ടക്ടര്‍ “കള്ള് ഷാപ്പ്” എന്ന് ബസ് സ്റ്റോപ്പിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ അവിടെ സ്വാമി ഇറങ്ങി. പുറകെ ഞാനും. റോഡരികിലെ ഇടവഴിയിലൂടെ, ഒരു ചായക്കടക്ക് മുന്നിലൂടെ കുറച്ച് നടന്നപ്പോള്‍ അവിടെ ഒരു ചെറിയ കൂര. ഓടിട്ട് മുമ്പില്‍ ടാര്‍പായ കൊണ്ട് മറച്ചിട്ടിട്ടുണ്ട്. വീടെന്ന് മുഴുവനും പറയാന്‍ വയ്യ. വീടും പരിസരവും കണ്ടാല്‍ കഷ്ടമെന്നേ പറയൂ. അകത്തു ചെറിയ ഞരക്കം കേള്‍ക്കാനുണ്ട്.
“ശാന്തേ, എടീ ശാന്തേ....” എന്ന് വിളിച്ചുകൊണ്ട് സ്വാമി വീട്ടിനകത്തേക്ക് കയറി. ഞാന്‍ മുറ്റത്തു തന്നെ കാത്തു നിന്നു.
“കേറി വാടാ... അവളിവിടണ്ട്.... നെനക്ക് കാണണ്ടേ?”
അകത്തു കയറിയപ്പോള്‍ ഒരു മുറിയില്‍ പ്രായം ചെന്ന ഒരു മുത്തഛ്ന്‍ മുകളിലേക്ക് കണ്ണും നട്ട് കയറ്റു കട്ടിലില്‍ കിടപ്പുണ്ട്. അതു കഴിഞ്ഞ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ ചെറിയൊരു പെണ്‍കുട്ടി - പന്ത്രണ്ടു – പതിമ്മൂന്ന് വയസ്സ് പ്രായം വരും. എളേമ്മയുടെ മകള്‍ രാധയെ പോലെ തോന്നി ഒറ്റ നോട്ടത്തില്‍. മുടിയൊക്കെ ചിതറി വീണ് കണ്ണുകളില്‍ ഭയത്തിന്റെ ഇരുട്ട് ഒളിച്ചിരുന്നു. പേടി കാരണം എന്റെ തൊണ്ടയും അടഞ്ഞു പോയിരുന്നു.
“ നീ കുറച്ച് നില്‍ക്ക് - ആദ്യം ഞാനൊന്ന് നോക്കട്ടെ –“ എന്ന് പറഞ്ഞ് ശാന്തയുടെ ചുമലില്‍ കൈ വെച്ച് സ്വാമി അവളെ മുറിക്കകത്തെക്ക് കൊണ്ടു പോയി. അവള്‍ തേങ്ങുന്ന ശബ്ദം പുറത്തു കേള്‍ക്കാം. “എനിക്കിന്ന് വയ്യ, സ്വമിഎട്ടാ –“ അവളുടെ ശബ്ദം നേരിയതാണ്. എന്നാലും വ്യക്തമായി കേള്‍ക്കാം. ഒന്നും ഗൌനിക്കാതെ സ്വാമി അവളെ ബലം പ്രയോഗിച്ച് തന്റെ കൂടെ മുറിക്കകത്തെക്ക്കൊണ്ട് പോയി. ഞാനൊരു പൊട്ടക്കിണറ്റില്‍ വീണ പോലെ, എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വേണ്ടിയിരുന്നില്ല, വരേണ്ടിയിരുന്നില്ല. ചില സമയങ്ങളില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. ഞാനധികം സമയം അവിടെ നിന്നില്ല. അടുത്ത ബസ്സ് പിടിച്ച് ബസ് സ്റ്റാന്‍ഡിലേയ്ക്ക് മടങ്ങി. അതൊരു നീറ്റലായി എന്റെ ഉള്ളില്‍ കുറച്ച് ദിവസങ്ങള്‍ കിടന്നു. ഞാന്‍ അടുത്ത കുറെ ദിവസങ്ങളില്‍ സ്വാമിയെ ഒഴിവാക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ അധികം ദിവസം അങ്ങനെ ഒഴിവാക്കി നടക്കാനായില്ല. ഒരു ദിവസം സ്വാമി എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവന്റെ വീട്ടില്‍ അധികം ആരുമില്ല. വകയില്‍ ഒരു അമ്മായി. അവന്‍ ‘തങ്കച്ചേച്ചി’ എന്നാണ് വിളിക്കുന്നത്. പറഞ്ഞു വന്നപ്പോള്‍ എന്റെ അമ്മ തങ്കച്ചേച്ചിയുടെ കൂടെ പഠിച്ചതാണത്രെ. മാത്രമല്ല, ഉറ്റ സുഹൃത്തുക്കളുമായിരുന്നു, അവര്‍. ‘ജയലകഷ്മി’ എന്ന് മുഴുവന്‍ വിളിക്കില്ല. ‘ജയ’ എന്നാണ് അവര്‍ അമ്മയെ വിളിച്ചിരുന്നത്. സ്കൂളില്‍ നിന്ന് പോന്നതിനു ശേഷം അവര്‍ തമ്മില്‍ കാണുകയുണ്ടായിട്ടില്ല. ഞങ്ങളും – ഞാനും അമ്മയും അച്ഛനും – അച്ഛന്റെ റെയില്‍ സര്‍വീസിലെ മാറ്റങ്ങളുമായി കേരളവും തമിഴ് നാടു കറക്കമായിരുന്നുവല്ലോ. സ്വമിയിലൂടെ എന്നെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ തങ്കച്ചേച്ചിക്ക് തന്റെ പഴയ സഹപാഠി ജയയുടെ മകനെ കാണാന്‍ വല്ലാതെ കൊതിയായി. അവന്റെ വീട് നേരത്തെ അവന്റെ കൂടെ ബസ്സില്‍ പോയി ഇറങ്ങിയ സപ്പിന് അടുത്ത ബസ്സ് സ്റ്റോപ്പിലാണ്. സാമാന്യം നന്നായി ഒരുക്കിയ കൌതുകം തോന്നിക്കുന്ന ചെറിയ വീട്. വീട് നിറയെ പൂച്ചകളാണ്. ഒരു പൂച്ചക്കുട്ടിയെയും കൈയിലെടുത്തു തങ്കച്ചേച്ചി എന്നെ കണ്ട ഉടനെ പുറത്തേക്ക് വന്നു.
“‘കൃഷ്ണകുമാറി’നെ കുറിച്ച് സ്വാമി എന്നും പറയും. ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലൊ. ഇനി അമ്മയെയും കൂട്ടി ഒരിക്കല്‍ വരണം. ഇപ്പോള്‍ വീട് മനസ്സിലായല്ലൊ. എനിക്കവളെ, ജയയെ കാണാന്‍ തോന്നുന്നു. – എപ്പൊ കണ്ടതാ – ഞങ്ങള്‍ അടുത്ത കൂട്ടുകാരായിരുന്നു. കാണാനൊക്കെ ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നാവോ - ?”
തങ്കച്ചേച്ചി കുറെ നേരം വര്‍ത്തമാനം പറഞ്ഞു സമയം പോകുന്നതിനിടക്ക് സ്വാമി പുറത്തെങ്ങോ പോയി. ഇടക്ക്, ‘സ്വാമി എവിടെ പോയി' എന്നന്ന്വേഷിച്ചു തങ്കച്ചേച്ചി പറഞ്ഞു :
“അവന്റെ കാര്യം വളരെ കഷ്ടമാണ് കൃഷ്ണകുമാറെ. അച്ഛനും അമ്മയും അപകടത്തില്‍ പെട്ട് മരിച്ചു. അതിനു ശേഷം ആരും നോക്കാനില്ലാതെ കുറെ എവിടെയൊക്കെയോ കറങ്ങി നടന്നു. ഒടുവില്‍ സോമേട്ടനാണ് (തങ്കച്ചേച്ചിയുടെ ഭര്‍ത്താവ്) അവനോട് ഇവിടെ വന്നു താമസിച്ചു കൊള്ളാനും എന്തെങ്കിലും ജോലിക്കായി ശ്രമിക്കാനുമൊക്കെ ഉപദേശിച്ചത്. ജോലിയെടുത്ത് തുടങ്ങാനുള്ള കാലമൊക്കെ വൈകി. ഇപ്പോഴാണ് ട്യ്പ്പിംഗ് എങ്കിലും പഠിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധമായി ഇന്‍സ്ടിടുട്ടില്‍ ചേര്‍ത്തത്”.
തങ്കച്ചേച്ചിയുടെ ഭര്‍ത്താവ് സോമന്‍ നായര്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ വടക്ക് എവിടെയോ ആണ്. അവര്‍ക്ക് കുട്ടികളില്ല. സോമേട്ടന്റെ വകയിലെ അടുത്ത ബന്ധുവാണ് സ്വാമിയുടെ അമ്മ. വലിയമ്മ, ചെറിയമ്മ മക്കള്‍.
“ എന്ത് പറഞ്ഞിട്ടെന്താ? വൃത്തികെട്ട കൂട്ടുകെട്ടാണ് സ്വാമിയുടെത്. എന്ത് പറഞ്ഞാലും മറുത്തു പറയം. ചില ദിവസങ്ങളില്‍ വീട്ടില്‍ തിരിച്ചെത്തുകയില്ല. ഒന്നും ചോദിക്കുന്നത് ഇഷ്ടമല്ല”. ഒരു മറയിട്ടു കൊണ്ടാണ് തങ്കച്ചേചിയും അവനോട് പെരുമാറുന്നത്.അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയല്ലെ എന്ന് വിചാരിച്ചാണത്രെ, കഴിയുന്നത്ര ക്ഷമിച്ച് ഇടപെടുന്നത്. സോമേട്ടന് ഈ വിവരമൊന്നും അറിയില്ല. ദൂരെ ജോലി ചെയ്യുന്ന ആളെ ഇനി ഇതൊക്കെ അറിയിച്ച് എന്തിന് ബുദ്ധിമുട്ടിക്കണം -?
തങ്കച്ചേച്ചി പറഞ്ഞു തുടങ്ങിയപ്പോള്‍ സ്വാമിയുടെ ചിത്രം ഒന്ന് കൂടി എനിക്ക് തെളിഞ്ഞു കിട്ടി. ഞാനെഴുന്നേറ്റു യാത്ര പറയുമ്പോഴും സ്വാമി തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ചു കൂടി കഴിഞ്ഞ് പോയാല്‍ പോരെ എന്ന ചോദ്യത്തിന് തല്‍ക്കാലം ‘പിന്നെ വരാം’ എന്ന് മറുപടി പറഞ്ഞ് ഞാന്‍ പടിയിറങ്ങി.
സ്വമിയെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത് - ‘വല്ലാത്തൊരു മനുഷ്യന്‍’ എന്ന് മാത്രം പറയാനല്ല എനിക്ക് തോന്നിയത്.ഇങ്ങനെയൊരുത്തനു-മായി എന്തിന് അടുത്തു പോയി എന്ന് ഞാന്‍ എന്നെത്തന്ന കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ കുറെ കഴിഞ്ഞു. പിന്നീടുള്ളദിവസങ്ങള്‍ കഴിയുന്നതും സ്വാമിയേ കാണാതിരിക്കാനും കണ്ടാല്‍ തന്നെ ഒഴിഞ്ഞു മാറാനും ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഒരു ദിവസം രണ്ട്-മൂന്നാളുകള്‍ സ്വാമിയെയും അന്വേഷിച്ച് ടുട്ടോറിയലില്‍ വന്നു. അന്ന് സ്വാമി അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ അവരോടു വിവരങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞത് വളരെ വേദന ഉയര്‍ത്തുന്ന കഥയായിരുന്നു. തലേ ദിവസം രാത്രി തനിച്ചു താമസിച്ചിരുന്ന പെണ്‍കുട്ടി മരണപ്പെട്ടിരിക്കുന്നു. ബോഡി ഇതുവരെ മറവു ചെയ്തിട്ടില്ല. ഇതിനിടയില്‍ മരണം സാധാരണമായി സംഭവിച്ച ഒന്നാണെന്ന് അവര്‍ കരുതുന്നില്ല. തലേ ദിവസം രാത്രി വളരെ വൈകി സ്വാമിനാഥന്‍ ആ വഴിക്കു വന്നതും ആ വീട്ടില്‍ നിന്ന് ധൃതി പിടച്ച് നടന്നു മറയുന്നതും കണ്ടവരുണ്ട്. അവരത് പോലീസില്‍ അറിയിച്ച് കഴിഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടപ്പെട്ടവരായി ആരുമില്ല. ആ വയസ്സു ചെന്ന
മുത്തച്ഛന് കണ്ണ് കാണില്ല, ചെവിയും കേള്‍ക്കില്ല. മാത്രമല്ല, മിക്ക സമയവും ബോധമില്ലാത്ത അവസ്ഥയിലുമാണ്. അകലെയെങ്ങോ ഉള്ള ബന്ധുവായ ഒരു സ്ത്രീയാണ് വല്ലപ്പോഴും അരിയും ഭക്ഷണസാധനങ്ങളും ഇടക്കൊക്കെ അവള്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. അവരുമായും അങ്ങനെ അടുത്ത ബന്ധങ്ങളൊന്നും ഈ കുട്ടിക്കില്ല. കുറച്ചുകാലം അടുത്തു വരെ അടുത്തുള്ള ചില വീടുകളില്‍ പണിക്കു പോയിരുന്നു. ഈയിടെയായി അതും നിര്‍ത്തി. സ്വാമിനാഥന്‍ ഇടയ്ക്ക് ആ വീട്ടിലേക്ക് പോകുന്നത് കണ്ടവരുണ്ട്. മനസ്സിന് വീണ്ടും സ്വര്യക്കേട് തന്നെ. എന്തെങ്കിലും ചെയ്യണമെന്ന് മനസ്സു നിരന്തരം പറയുന്നുണ്ട്. പെട്ടെന്ന്, ഞാന്‍ അവരുടെ കൂടെ തന്നെ ആ വീട്ടിലേക്ക് ഒരു ഇരുചക്രവാഹനത്തില്‍ പുറകിലിരുന്നു യാത്രയായി.
വീട്ടിലെത്തിയപ്പോള്‍ അവിടമാകെ തിരക്കായിരുന്നു. പോലീസുകാരും, നാട്ടുകാരും - ചുവപ്പ് നാട വലിച്ച് കെട്ടിയ മുറ്റത്ത് മൃതശരീരം ഒരു കയറ്റുകട്ടിലില്‍ നിവര്‍ന്നു കിടന്നു. നീലിച്ചു വാടിയ മുഖം – തീരെ കൊച്ചു കുട്ടിയുടേത് പോലെ. അവള്‍ ഈ ലോകത്തെക്കുറി-
ചൊന്നുമറിയാതെ ദീര്‍ഘ ഉറക്കത്തിലെന്ന പോലെ മലര്‍ന്നു കിടന്നു. തലമുടി ഒതുക്കി വെക്കാനൊന്നും ആരും ശ്രമിച്ചിട്ടില്ല. ചുണ്ടിന്റെയരികിലും കഴുത്തിനു ചുറ്റിലും രക്തം കട്ട പിടിച്ചു കിടപ്പുണ്ട്. തിരക്കിനിടയില്‍ അധിക നേരം നോക്കിനിലക്കാനായില്ല.
ഞാനാകെ തളര്‍ന്നു പോയി. ഒരുവിധം താഴെ ഒരു കല്ലിന്മേലിരുന്നു. അല്‍പനേരം ഇരുന്ന് ഞാന്‍ എഴുന്നേറ്റു. കിട്ടിയ അടുത്ത ബസ്സില്‍ കയറി വീട്ടിലെത്തണം. പുറത്ത് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് ഒരു തോന്നലുണ്ടായി. നടക്കാവുന്ന ദൂരമേയുള്ളൂ, സ്വാമിയുടെ വീട്ടിലേക്ക്. അവിടെയൊന്നു കയറിയിട്ട് മടങ്ങിയാലോ? പതുക്കെ നടന്ന് വീട്ടിനു മുന്നിലെത്തി. വീട്ടില്‍ ആരുമില്ലെന്ന് തോന്നി. ഗേറ്റ് ചാരി കൊളുത്തിട്ട് വെച്ചിട്ടുണ്ട്. ഗേറ്റ് തുറന്ന് ചാരിയ വാതിലില്‍ മുട്ടി നോക്കി. ഒന്നു തള്ളിയപ്പോള്‍ വാതില്‍ തുറന്നു. അകത്തു കയറി തങ്കച്ചേച്ചി എന്ന് വിളിച്ചു അനക്കമില്ല. മുറികള്‍ക്കകത്തേക്ക് ഓരോന്നായി കയറിയ ഞാന്‍ അടുക്കളയില്‍ നിന്ന് എന്തോ കഴിച്ചുകൊണ്ടിരുന്ന സ്വാമിയുടെ മുന്നിലാണ് ചെന്ന് പെട്ടത്.
“സ്വാമീ...നീയാ പെണ്‍കുട്ടിയെ എന്തിനാ കൊന്ന് കളഞ്ഞത്?....”
പെട്ടെന്നുണ്ടായ തോന്നലില്‍ ഞാന്‍ ചോദിച്ചു. പൊടുന്നനെ അവന്‍ പ്രതികരിച്ചു.
“പെണ്കുട്ടിയോ? ഏതു പെണ്‍ കുട്ടി? ആര് കൊന്നു? എനിക്കൊന്നുമറിയില്ല”.
“നീ നുണ പറയല്ലേ സ്വാമീ...” എന്ന് പറഞ്ഞതും അവന്‍ വീതനയിലിരുന്ന സാമാന്യം വലിപ്പമുള്ള കറക്കത്തി കയ്യിലെടുത്തു. അവന്റെ മുഖം ചുവന്നുവിറക്കുന്നു-ണ്ടായിരുന്നു. കത്തിയുമായി അടുത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ സകല ശക്തിയുമെടുത്ത് അവനെ ഇടിച്ചു. കത്തി താഴെ വീണു. ഞാനത് കുനിഞ്ഞെടുക്കുമ്പോള്‍, എനിക്കെന്തോ അത് വരെ തോന്നാതിരുന്ന വെറുപ്പിന്‍റെയും അമര്‍ഷത്തിന്റെയും വിറളിയെടുക്കുന്ന വികാരം തിളച്ചുപൊങ്ങി എന്നിലുയരുന്നതായി അനുഭവപ്പെട്ടു.പിറ്റേന്നു രാവിലെ അമ്മ പതിവില്ലാതെ എന്നോട് ചോദിച്ചു, “എടാ, നീ അന്ന് പറഞ്ഞില്ലെ, ആ തങ്കത്തിന്റെ വീട്ടിലൊന്നു നമുക്ക് പോയാലോ?”
ഞാന്‍ വിരോധമൊന്നും പറഞ്ഞില്ല. സ്ഥിരമായി വിളിക്കുന്ന ഓട്ടോ വിളിച്ച് അമ്മയും ഞാനും സ്വാമിയുടെ വീട്ടിനു മുന്നിലെത്തി. വീട്ടിനു മുന്നില്‍ അസാധാരണമായ ആള്‍ക്കൂട്ടം ദൂരെ നിന്ന് തന്നെ കണ്ടു. വഴിയിലൊരാള്‍ പറഞ്ഞു, “സ്വാമിനാഥനെ ഇന്നലെ ആരോ വീട്ടില്‍ കയറി കുത്തി കൊന്നിരിക്കുന്നു.ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷപ്പെടുത്താനായില്ല. അര്‍ദ്ധരാത്രിയിലായിരുന്നു മരണം”. ഞങ്ങള്‍ വീട്ടിനകത്ത് കടന്നപ്പോള്‍, ഫ്രീസര്‍ പെട്ടിയില്‍ നീണ്ടു നിവര്‍ന്നു സ്വാമി കിടക്കുന്നു. സോമേട്ടന്‍ വരാന്‍ കാത്തുനില്‍ക്കുകയാണന്ന് തങ്കച്ചേച്ചി പറഞ്ഞു. അവര്‍ക്ക് വലിയ വിഷമമൊന്നും ഉള്ളതായി കണ്ടില്ല. അമ്മയെ അകത്തേക്ക് വിളിച്ചുകൊണ്ടു- പോയി കുറെ നേരം എന്തൊ-ക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ സ്വാമിയെപഠിക്കുക-യായിരുന്നു. എല്ലാവരെയും പോലെ തന്നെ കൈകള്‍ രണ്ടും മടക്കി നെഞ്ചില്‍ വെച്ച് അച്ചടക്കത്തോടെ അവന്‍ കിടന്നു. പണ്ട് സ്കൂളില്‍ മന്നാടിയാര്‍ മാഷ് കണക്കു തെറ്റിച്ചു ചെയ്തു കൊണ്ടുവന്നാല്‍ കൊടുക്കുന്ന ശിക്ഷ, കൈ കെട്ടി ക്ലാസ്സിനു പുറത്ത്നിര്‍ത്തല്‍, എനിക്കോര്‍മ്മ വന്നു. ആ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടതിനു സമാനമായി സ്വാമിയുടെ കഴുത്തില്‍ നിന്നും രക്തം വന്ന് കട്ടപിടച്ച് കിടക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment