രതി പ്രസാദ് കുഞ്ഞാറ്റകുരുന്നുകൾ

 

പൂത്തുമ്പിയെ പോൽ പാറിപ്പറക്കും

കുഞ്ഞാറ്റകളാം കുരുന്നുകളെ സ്നേഹിക്കാനായ് നിങ്ങളെപ്പോലൊരു

പറവകളില്ലി പാരിടത്തിൽ

നിഷ്കളങ്കമായ ചിരി കൊണ്ടങ്ങനെ

പ്രപഞ്ചം മാളിക തീർക്കുന്നു

ഒത്തൊരുമിച്ച് കൂട്ടം കൂടി

വാനിലായ് ഉത്സവം തീര്‍ത്തീടാം

വസന്തം വന്നു കഴിഞ്ഞാൽ പിന്നെ

വർണ്ണശോഭയായി വിളങ്ങീടാം

കളിയും ചിരിയും പഠനവുമായി

കാലം പോയതറിഞ്ഞില്ല

എങ്കിലും ഇവരുടെ സന്തോഷത്തിൽ

ഉള്ളം തരളിതമാകുന്നു

കുഞ്ഞിളംവിളിയങ്ങ് കേട്ടിടുമ്പോൾ

ഹൃത്തടം പാലൊളി തൂകുന്നു

കള്ളവും ചതിയുമറിയാത്തവരുടെ

സ്നേഹത്തിനെന്ത് മാധുര്യമാ

തോഴിയുമമ്മയും ആയിട്ടങ്ങനെ

പൂക്കൾ തോറും പറന്നുയരാം പൂത്തുനിൽക്കും മലരുകൾക്കെല്ലാം

ഗുണവും മണവും പലതരമാം

എങ്കിലും പൂക്കളിൽ പറന്നുയരുമ്പോൾ

നോവുകളെല്ലാം ഉരുകുന്നു

അത്രമേലിവരുടെ സ്നേഹത്തിന്

മരുന്നിനേക്കാൾ ഗുണമുണ്ട്.






No comments:

Post a Comment