ശിശിരകാലം പ്രകാശൻ മയ്യക്കൻ

 

രിത ഭൂമിയിൽ കുളിർമയാർന്ന

രാവുകളും, മഞ്ഞു കാല പ്രഭാതവും എത്ര സുന്ദരം.

അരുണ കിരണങ്ങളാൽ വെട്ടി

തിളങ്ങും പുൽനാമ്പുകൾ

മഞ്ഞു പുതഞ്ഞ നെല്പാടങ്ങൾ

പ്രഭാതത്തിൽ വയൽ വരമ്പിലൂടെ

നടക്കും നേരം, എൻ പാദങ്ങളിൽ

പതിഞ്ഞ മഞ്ഞു തുള്ളികൾ

വെള്ളി കൊലുസ്സ് പോൽ തിളങ്ങുന്നു

മഞ്ഞു തുള്ളികൾ വീണ പൂവിതളുകളും

മധു നുകരാനെത്തുന്ന ചിത്ര ശലഭങ്ങളും

പച്ച വിരിച്ച നെല്പാടങ്ങളിൽ, ഹിമകണം

മുത്തു പോൽ ചിതറി കിടക്കുന്നതും

എൻ മനസ്സിനെ കുളിരണീയ്ക്കുന്നു

ധനു മാസ കുളിരിന്റെ നനവ്

എൻ മേനിയിൽ കുത്തി നോവിക്കും നേരം

മൂടി പുതച്ചുറങ്ങാൻ മോഹം

ഏറെ കോരി തരിപ്പിക്കും മഞ്ഞു കാലം

എത്ര മേൽ നീണ്ടു നിൽക്കും..

ഋതുക്കൾ മാറി മറിഞ്ഞാലും

ശിശിര കാലം മാഞ്ഞു പോവില്ല…



No comments:

Post a Comment