പുലർകാല വേളയിൽ
പുതുമഞ്ഞിൻ കുളിരായ്
പൂമെത്തയിൽ ഞാനിന്നു ഉണർന്നിടുമ്പോൾ
പുത്തനറിവു പകർന്നീടുന്ന
പൂങ്കാറ്റിനെ ഞാനിന്നു ഓർത്തു പോയി..
ഹിമകണങ്ങളായ് നിറഞ്ഞു നിൽക്കുമി
ഹരിത ഭൂമിതൻ പുൽ പടർപ്പിൽ
മനസ്സിന്റെ ഉള്ളിൽ ഉരുകുമീ വേദനകൾ
ഒരു കുളിർ മഞ്ഞായി ഉരുകി തീർന്നു..
No comments:
Post a Comment