ഇനി അവർ സ്വതന്ത്രരാണോ വിശന്നു കരഞ്ഞ കണ്ണുകൾ ആരെ തേടുന്നു രാജ്യം മോഹിച്ച കിങ്കരൻമാർ കൊന്നൊടുക്കിയ നിൻ മാതാപിതാക്കളെയോ പിറന്ന കുടിൽ എവിടെ? ജനിച്ച നാടെവിടെ? ഇന്ന് എല്ലാം മരുഭൂമി കണക്കെ ശൂന്യമയോ..? വരൂ... നിൻ രാജ്യം നിന്നെ തിരികെ വിളിക്കുന്നു… പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി ഇതു നിൻ പുതു ജീവൻ... ഇനി നിൻ പുതു യാത്ര... ഒരു അപ്പക്കഷ്ണത്തെ മോഹിച്ച നിൻ ദുഃഖ രാത്രി, ഒരു പേടി സ്വപ്നമായിനിന്നെ പിന്തുടർന്നേക്കാം. നിന്നെ പിരിഞ്ഞ ഉറ്റവർ നിൻ സ്വപ്നങ്ങളിൽ ജനിച്ച് വന്നേക്കാം. ഇനി ഈ മണ്ണിൽ നിനക്ക് സ്വതന്ത്രം കണ്ണുനീർ തുടക്കൂ...
നിൻ മുറിവുണങ്ങും. ഇനി നീ സ്വതന്ത്രൻ...
No comments:
Post a Comment