പേറ്റുനോവിന്നന്ത്യത്തിൽ
കേട്ടു അമ്മ
തൻ കടിഞ്ഞൂൽ കുരുന്നിന്റെ
ആദ്യ രോദനം
നിറഞ്ഞു സന്തോഷാശ്രുക്കൾ കണ്ണിൽ - ഒപ്പം
കൊതിച്ചു തന്നരുമായെ കാണാൻ കൺകുളിർക്കെ
ഇത്തിരി നേരം കഴിഞ്ഞെത്തി
കൺ വെട്ടത്തിൽ
തുണിയിൽ പൊതിഞ്ഞൊരോമന കുഞ്ഞ്
തുടുത്ത കവിളും വരണ്ട ചുണ്ടുമായിമചിമ്മി
മയങ്ങും തന്നരുമയെ കൈകളിൽ വാങ്ങവെ.
മറന്നു പേറ്റുനോവിനാലസ്യം
ഒപ്പം അറിഞ്ഞു അമ്മയെന്ന പേരിൻ മഹത്വം
ആദ്യമായ് കുഞ്ഞിനെ പാലൂട്ടാൻ മുതിരവെ,
വളരുന്നിതാധി മനസ്സിൽ ത്സടുതിയിൽ
കുഞ്ഞു തന്നിളം ചുണ്ടും മോണയു ചേർത്തു കൊ-
ണ്ടമ്മിഞ്ഞപ്പാൽ മെല്ലെ നുകരവെ
അനുഭവിച്ചറിയുന്മ, തൻ ജീവിത പന്ഥാവിലെ ഉജ്ജല മുഹൂർത്തത്തെ...
No comments:
Post a Comment