കളിക്കൂട്ടുകാരി നിരാമയി എൻ.ആർ

 

ഞാനും, അമ്മുവും ഒരേ ക്ലാസിലെ കൂട്ടുകാരാണ്. ഞങ്ങൾ എപ്പോഴും വീട്ടിലെ കാര്യങ്ങൾ ക്ലാസിൽ സംസാരിക്കും. അപ്പോളാണ് അമ്മൂന്റെ വീട്ടിലെ കാര്യങ്ങൾ ഞാനറിഞ്ഞത് '. അമ്മുവിന്റെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. അമ്മ ചില വീടുകളിൽ പണിക്ക് പോയാണ് ജീവിക്കുന്നത്. ഉച്ചയ്ക്ക് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.


ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോൾ അമ്മുവിനെ കണ്ടില്ല. ഞാൻ ക്ലാസിൽ പോയി നോക്കി. മ്മു ഒരു കപ്പിലെ വെള്ളവും കുടിച്ച് അവിടെയിരിക്കുന്നത് കണ്ടു. ഞാൻ അമ്മുവിനേയും കുട്ടി ഭക്ഷണം കഴിക്കുന്നിടത്തേക്ക് പോയി. എന്റെ ഭക്ഷണത്തിന്റെ പകുതി, ഞാൻ അമ്മുവിന് കൊടുത്തു. അമ്മുവിന് സന്തോഷമായി. അമ്മുവിന്റെ വയറ് നിറഞ്ഞു. എന്റെ മനസ്സും നിറഞ്ഞു.


No comments:

Post a Comment