ഗസ്സ ഒരു നൊമ്പരം K P നൂർജിഹാൻ

 

കരുന്ന ഗസ്സ കരയുന്നമക്കൾ

കണ്ണീരിൽമുങ്ങി തേങ്ങുന്ന ലോകം

അധികാരക്കൊതിയാല്‍ അന്ധത - 

പൂണ്ടോർ അറിയുന്നുവോ ഈ അപരാധമെല്ലാം?

കഴിയാത്തതെന്തേ

തടയിടാനാർക്കും?

ഒരുവംശമാകെ മുടിക്കുംപ്രവൃത്തി?

മരവിച്ചുപോയോ മനസാക്ഷിയെല്ലാം

മദം പൂണ്ടു നില്ക്കും ചെകുത്താന്റെ കൂട്ടം

അരിയുന്നു നാമ്പുകൾ

എരിയുന്നു ജീവൻ അലിവില്ലാലോകം

മിഴിപൂട്ടിനിൽപ്പൂ

ഇനിയെന്നു തീരും ഈമണ്ണിൻ ദുരിതം

ഹൃദയം തകരും ദയനീയകാഴ്ച?

അകലെയായ് കാൺമൂ

ഒരുതരി വെട്ടം അകലട്ടെ ദുഃഖം! തെളിയട്ടെ ഹർഷം !

നാടിന്റെയലകുകൾ പുതുക്കിപ്പണിയാൻ

കരങ്ങൾകൊരുക്കാം കരുത്തായി മാറാം

ഉയരട്ടെ കൈകൾ

ഉണരട്ടെ ലോകം കൈത്താങ്ങായ് കൂടെ ബലമായിനിൽക്കാം

വിടരട്ടെമുകുളം വിരിയട്ടെമോദം

 നവജീവിതങ്ങൾ

നയിക്കട്ടെ ലോകം!!

No comments:

Post a Comment