അന്നും ഋതുക്കളിൽ എനിക്കേറെ
പ്രിയമാണ് ശിശിരം
കുളിരുള്ള കാറ്റും ശരണ മന്ത്രങ്ങളും
ഒഴുകിയെത്തുന്നോരാ വൃശ്ചികപുലരികൾ
മഞ്ഞുപെയ്യും രാവിൽ
ക്രിസ്മസ് കരോൾസംഘം
വീടുകൾ തോറുംഅണയുന്ന കാലം
കാലത്തു പുഴയിൽ കുളിക്കുമ്പോൾ
അക്കരെ കാഴ്ചകൾ
മഞ്ഞു മറച്ചിരുന്നു
കോച്ചും തണുപ്പിലും
കുളികഴിഞ്ഞീറനുടുത്തമ്മ
തേവരെ ചുറ്റിത്തൊഴുതു വരുന്നതോർക്കുന്നു ഞാൻ
കരിയിലകൾ കൂടിയിട്ട തീ കായുവാൻ
അന്ന് മുത്തശ്ശിക്കൊപ്പം
ഇരുന്നു ഞാനും
ഇന്നും ഋതുക്കളിൽ എനിക്കേറെ
പ്രിയമാണ് ശിശിരം.
No comments:
Post a Comment