മാഞ്ഞു പോയ സ്വപ്നങ്ങളുടെ കഥകളും പേറി
ഇടതടവില്ലാതെ തീരത്തെ ഈറനണിയിക്കുന്നവർ ഓരോ വരവും
ഒരാഗ്രഹത്തിൻ്റെ പുനർജന്മം
ഒരു പിടിയോർമ്മകൾ നൽകിയുള്ള പിൻവാങ്ങലും
പാറകളിൽ തട്ടി മുറിഞ്ഞില്ലാതാവുമ്പോഴും
മടങ്ങി വരുമെന്നുറച്ചുള്ള വിടവാങ്ങൽ
വീഴ്ചയും ഉയർച്ചയും
പുതു പ്രതീക്ഷകളുടെ മധുരസംഗീതമെന്ന്
അലകൾ പറയാതെ പറയുന്നുവോ..…
No comments:
Post a Comment