ചെണ്ട നിശബ്ദമായി
താളം ഓർമ്മ മാത്രമായി
ഇന്നലെ ചിരിച്ച മുഖങ്ങൾ
നിറഞ്ഞ വഴികൾ ഇന്ന് ശൂന്യമായി
മാലകൾ വാടിക്കരിഞ്ഞ്
മണ്ണിൽ വിശ്രമിക്കുന്നു
കുട്ടിക്കൂട്ടങ്ങളുടെ കിളിക്കൊ-
ഞ്ചലുകൾക്ക് തെല്ലൊരു വിരാമമായി
നിദ്രയിൽ നിന്നുണർന്നപോൽ
ഒരു നിശബ്ദത
തിരക്കു കൂട്ടി തിരക്കിൽ
നടന്നവരെനോക്കി
ജീവിതം മൃദുവായി
പുഞ്ചിരിക്കും ഉത്സവപിറ്റേന്ന്.
No comments:
Post a Comment