ജയേഷ് പണിക്കർ ദേശാടനക്കിളികൾ

 


ദേശദേശാന്തരങ്ങൾ തേടിയെത്തും

ദേശാടന പക്ഷിയിന്നു ഞാൻ.

       ഏതേതു ദേശമറിയില്ല

       ഏതേതു ഭാഷയറിയില്ല.

       ഇരവും പകലും തുടരുന്ന യാത്ര

       ഇരമ്പിയാർക്കും സാഗരമീതേ

ഇടയില്ലാതുയർന്നുപറക്കും

ഇടം തേടുവാനുള്ളൊരു യാത്ര.

തളരും മെയ്യും കുഴയും ചിറകും

തളർന്നിടാത്തൊരു മനസ്സും

താണ്ടുന്നുകാതങ്ങൾ

താളത്തിലെൻ

ജീവിത ചക്രവാളങ്ങൾ.

       അരുമയാമെന്നിണ കൂടെയുണ്ട്

      കൂട്ടരെല്ലാരുമൊപ്പമുണ്ട്

      കൂടുവിട്ടു കൂടു തേടി

      ദേശാടനം ചെയ്യും                 

     പറവകൾ  ഞങ്ങൾ.

No comments:

Post a Comment