വിജനമായ വീഥിയിലൂടെ അവൾ നടന്നകലുകയാണ് എങ്ങും ചൂട് നിറഞ്ഞ പൊടി പാറുന്ന കാറ്റ് അവളെ തട്ടി വീശുകയാണ്.അവളുടെ മുടിയിഴകൾ ആ കാറ്റിൽ എങ്ങോട്ടെ നിലത്തെ പാറി നടക്കുന്നു വസ്ത്രങ്ങൾ കയറ് പൊട്ടിയ പട്ടം പോലെ വീശിയടിക്കുന്നു അതൊന്നും വകവൈകാതെ അവൾ നടക്കുകയാണ് മുഖത്ത് മന്ദഹാസം മാത്രം വിളറി വെളുത്ത ക്ഷീണിച്ച ശരീരമുള്ള മീര . ശരീരത്തിന്റെ ക്ഷീണം മുഖത്തില്ല .ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട് അതിനിടയിൽ അവൾ തന്റെ കുഞ്ഞനുജൻ അപ്പുവിനെ തിരഞ്ഞു.കൂട്ടുകാരുമായി കളിക്കുന്ന അപ്പു അകലേന് വരുന്ന ചേച്ചിയെ കണ്ടാൽ ഉടനെ ഓടി അരികിലെത്തും അവനായി കരുതിയ പലഹാരം വാങ്ങാൻ.
ഗ്രാമത്തിന് പുറത്തുള്ള ഒരു സർക്കാർ ജോലിക്കാരുടെ കോളനിയിൽ ജോലിചെയ്യുകയാണ് മീര .അമ്മ പണ്ടേ മരിച്ചു പോയിരുന്നു മദ്യപിച്ച് വരുന്ന അച്ഛന്റെ ചീത്തയും രണ്ടാനമ്മയുടെ പ്രാക്കും എന്നും അവളുടെ സങ്കടം ആയിരുന്നു.ആ ബുദ്ധിമുട്ടുകൾക്കിടയിലും അവൾ ജീവിക്കുന്നത് അപ്പുവിനെ വേണ്ടിയാണ് അമ്മമരിക്കുമ്പോൾ അവനെ വെറും രണ്ടു മാസം ആണ് പ്രായം മീരയാണ് അവനെ വളർത്തിയത് അവന് അവൾ അമ്മയാണ്.അപ്പു ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു അത്യാവിശ്യം നാന്നായി പഠിക്കുന്ന ഒരു കൂടിയാണ് അപ്പു. മീരയാണ് അവനെ പഠിപ്പിക്കുന്നത്. അവനെ സ്കൂളിൽ അയച്ച് അവൾ ജോലിക്ക് പോകും ഒരു ദിവസം അവന്റെ ഇഷ്ടപലഹാരമായ ഉണ്ണിയപ്പം വാങ്ങി സന്തോഷത്തോടെ വരുകയാണ് മീര അപ്പോഴാണ് ഓടി കിതച്ച് കുമാരേട്ടൻ മീരയുടെ അരികേലക്ക് വന്നത് അയാൾ അവളോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ അപ്പുവിനെ നോക്കാനായി അവളുടെ ഇടുങ്ങിയ കണ്ണുകൾ കൊണ്ട് ഗ്രൗണ്ടിലേക്ക് പ്രതിക്ഷയവോണം നോക്കി എന്നാൽ ആ പൊടി പാറുന്ന കാറ്റിൽ കുട്ടികളുടെ ഒച്ച മാത്രം അവൾക്ക് കേൾക്കാൻ കഴിഞ്ഞു.കുമാരേട്ടൻ പറഞ്ഞു തുടങ്ങി അപ്പു അപ്പു… അപ്പൂനെ പാമ്പ് കടിച്ചു ..പറഞ്ഞു തീരും മുമ്പ് അവളുടെ കണ്ണുകളിൽ ഇരുട്ട് കരയുന്നത് പോലെ മീരക്ക് തോന്നി വീശിയടിക്കുന്ന കാറ്റും പൊടിയും ഒന്നും അവൾ അറിഞ്ഞില്ല .കുമാരേട്ടന്റെ പുറകിലൂടെ കുറച്ചുപേർ ഒരു കുട്ടിയേം കൊണ്ട് ഓടുന്നത് അവൾ കണ്ടു ഒരു നേർത്ത ശ്വാസത്തോടെ അവൾ പറഞ്ഞു അപ്പു……അവളുടെ മുന്നിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു അതിനേം നോക്കി അവൾ അടക്കി പിടിച്ച സങ്കടം കണ്ണുനീരായി പുറപ്പെടിപ്പിച്ചു .
No comments:
Post a Comment