അടുക്കള പ്രകാശൻ മയ്യക്കൻ

 

നീട്ടിയരച്ചൊരു കല്ലമ്മി

നാഥനില്ലാതെ കിടക്കുന്നു

നാക്കു നീട്ടിയ നീളൻ ചിരവയും

മാലോകർക്കു ആർക്കും വേണ്ടാതായി

നല്ലരി ചോറുണ്ണാൻ നാലാൾ കാൺമതില്ല

നാട് നിറയെ അരവിൻ കൂടുകൾ

നിറഞ്ഞു നിൽപ്പൂ.

പിന്നെയെന്തിന് നമ്മൾ വിയർക്കേണം

നാലാൾ ഒരുമിക്കുന്നൊരിടമെല്ലാം

അൽഫാമും, കുഴിമന്തിയും

നമ്മൾ രുചിയോടെ കഴിക്കും

നാടൻ വിഭവങ്ങൾ എവിടെ

നല്ലൊരു അടുക്കളയിട്ടിട്ടു

നാട്ടുകാരെല്ലാം നാല് ചക്രങ്ങളിൽ

നാട് നീളെ ഓടുന്നു ഫാസ്റ്റ് ഫുഡ് ഉണ്ണാൻ

നാനാ വ്യാധികൾ അധികരിക്കും കാലം

നാട്ടിലുയരും പുത്തൻ ആതുരാലയങ്ങൾ

നമ്മുടെ സമ്പാദ്യം ചോർന്നു പോകും കാലം

നമ്മൾ ഓർത്തീടും നല്ലൊരു അടുക്കളയെ.


No comments:

Post a Comment