ചിതറുന്ന സ്വപ്നങ്ങൾ പ്രകാശൻ മയ്യക്കൻ

 





രിതമാം ധരണിയെ മുച്ചൂടും

തകർക്കാൻ, അവതരിച്ചൊരവർ 

സാമ്രാജ്യത്വ കഴുകന്മാർ

ഭരണ മോഹം നെഞ്ചിലേറ്റിയവർ 

അന്യന്റെ സമ്പത്ത് വെട്ടിപിടിക്കാൻ

ആത്മ രതിയിലാണ്ടവർ.

ആബാലവൃദ്ധരേയും അംഗ ഭംഗമാക്കുന്നു

ആയിരങ്ങളെ അനാഥരാക്കുന്നു

രുധിരത്തിന്റെയും, ഭയത്തിന്റെയും

തമസ്സിലേക്ക് മാലോകരെ തളച്ചിടുന്നു

ബോംബുകളാൽ തകർക്കുന്നു

കുരുന്നുകളുടെ സ്വപ്നങ്ങൾ

യുദ്ധ കൊതിയന്മാർ കൊത്തി കീറിയ

മുറിവുകളാൽ അനക്കമറ്റും, ഇഴഞ്ഞു

നീങ്ങിയും ശിഷ്ട്ട ജീവിതം നയിക്കു-

ന്നോരവരുടെ അസഹ്യമായ വേദനകൾ തീരുമോ ?

ചിതറി തെറിക്കും ശൗര്യം

ഉന്മാദാവസ്ഥയിൽ അർത്തട്ടഹസിക്കും

ഭൂലോകത്തെയാകെ തകർക്കും

അതിമാരകമായൊരു ഭീഭത്സതയാണ് യുദ്ധം.

No comments:

Post a Comment