ലഹരി ഉണ്ണികൃഷ്ണൻ കാക്കൂർ

 






ലക്ഷനടുത്തു വരുന്നു ഒത്തൊരു

സീറ്റിന്നുള്ള പരക്കംപാച്ചിൽ

ഇന്നലെ വരെയും തെറിയഭിഷേകം

ചെയ്തവരിന്നൊരു കൂടയുടെ കീഴിൽ


പാടിയതൊക്കെ മാറ്റിപ്പാടാൻ

ചൊല്ലിയ തൊക്കെ വിഴുങ്ങീടാനും

ഇല്ലൊരു മടിയും സീറ്റൊത്തെങ്കിൽ

മടിയില്ലൊട്ടു നിറം മാറാനും


ജനസേവനമൊരു ലഹരി കണക്കെ

കൊണ്ടു നടന്നൊരു കാലം മാഞ്ഞു


അധികാരത്തിന്നപ്പക്കഷണം

അതു കിട്ടാനായ് കടി പിടിയാണേ

ഒത്ത കസേര ലഭിച്ചു കഴിഞ്ഞാൽ

താഴെയിറങ്ങാനതിനും മടിയായ്

നാലാൾ കൂടുന്നേടത്തൊക്കെ

ബഹുമാനിതരായ് മാറുകയല്ലോ


മുന്നിൽ പിന്നിൽ വാഹനവ്യൂഹം

പോലീസിൻ്റെയകമ്പടി വേറെ

കൈയ്യിലിരിക്കും കാലം വരെയീ

അധികാരം, അത് നുരയും ലഹരി...

No comments:

Post a Comment