പ്രകൃതിയാണമ്മ നാം പാലിക്ക വേണ-
മാമമ്മയെ കാക്കണം അവൾ തൻ
വരങ്ങളാം പുഴകളെ
മലകളെ കാടിനെ ഓർക്കണം
ഇതുകളില്ലെങ്കിലീ ഭൂമിയിൽ ജീവിതം
സാധ്യമല്ലേ വരും ചിന്ദിക്കവൾ
കനിഞ്ഞേകിയ വെള്ളവും
വായുവുമാണാശ്രയമേവനും
ഇന്ന് കൊല്ലുന്നവളെ നാം
മലിനമാക്കി പിന്നെ
ഉറവകൾ ഊറ്റിയെടുത്തു കാട് വെട്ടിത്തെളിച്ചു
നാവ് വരണ്ടിട്ട് കേണിടുമവളുടെ
രോദനം ആരും കേട്ടതില്ല
ഈ മണ്ണ് മരുഭൂമിയാകണ്ട
എങ്കിൽ നാം സംരക്ഷിക്കണം
വഴി പോലെ ഈ പ്രകൃതിയെ.
No comments:
Post a Comment