കറുത്തമുത്ത്
(അനുഭവകഥ )
ഞങ്ങൾ ചേച്ചിയുടെ പ്രോജക്ടിനായി ഇടവഴിയിലൂടെ പോകുന്ന സമയം.നല്ല ഉരുണ്ട് മിനുത്ത കറുത്ത കല്ലുകൾ കണ്ടു. അപ്പോൾ ചേച്ചിയുടെ കൂട്ടുകാരി പറഞ്ഞു,അത് മരത്തിൽ നിന്ന് വീണ കായയാണ്, ചേച്ചി പറഞ്ഞു ഇത് നമുക്ക് കളിക്കാൻ എടുത്താലോ? അവർ പെറുക്കാൻ തുടങ്ങിയതും അമ്മ പറഞ്ഞു. അരുത്...അത് ആട്ടിൻകാഷ്ടം ആണ്. അപ്പോഴാണ് ഒരു മുത്തച്ഛൻ ആടുകളെ കൊണ്ടുവരുന്നത് കണ്ടത് ആടിന്റെ പിന്നിൽ നിന്നും മണി മണിയായി വരുന്ന ആട്ടിൻകാഷ്ടം. ഞങ്ങൾക്ക് പറ്റിയ അമളി ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിച്ചു.
No comments:
Post a Comment