പ്രയാണം
വയലേല
പൂക്കുന്ന നാട്ടിലെന്റെ
വായ്ത്താരിയായ്
വളർന്ന ഭാഷേ ,
തുഞ്ചനും,
കുഞ്ചനും,
പിന്നെക്കവികളും
സ്നേഹിച്ചു
ലാളിച്ചു തൊട്ടിലാട്ടി,
മികവാർന്ന
ഭാഷയായ് നീ വളർന്നൂ.
അഭിമാനവെറ്റിക്കൊടിയുയർത്തി
ക്കേരളം
ഭാരത തിലകമായി.
കാലം
കഴിയവേമാറ്റമായി
പരിഷ്കാര
രഥ്യകൾ രഥമുരുട്ടി
സംസ്കാരസ്സീമകളടർന്നുത്തേങ്ങി
!
തോരാത്തക്കണ്ണീരുമുണ്ണാത്ത
വയറുമായ്
ത്തെരുവിലലഞ്ഞു
മലയാള ഭാഷ !
പെങ്ങളെ
വിറ്റിട്ടുകാശിന്നു
പേശുന്ന-
യാങ്ങളമാരുണ്ടനവധി
!
അവരുടെ
ചുണ്ടത്തൊട്ടിരിക്കുമ്പോൾ
വീർപ്പുമുട്ടുന്നുയെന്റെ
മലയാളം !
അറബിക്കടലിലെക്കല്ലോലഭിത്തിയിൽ
തലയെറിഞ്ഞുടച്ചൊരു
പൈതലിൽ
രോദനം .!
അമ്മേ'
യെന്നുയുളളാ
വിളി
പ്രതിധ്വനിക്കുന്നുണ്ടുന്നാ
ലുദിക്കിലുമിപ്പൊഴും
!കറിവച്ചന്നരമാംസഗന്ധവു,
ക്കുരുതിക്കളത്തിലൊലിച്ചിറങ്ങിയച്ചോരയും,
മാനഭംഗത്തിന്റെ
വിഴുപ്പുപ്പേറുന്ന
ഭാണ്ഡവും
ചുമലിലേറി മുതുകുവളഞ്ഞു
വിതുമ്പിത്തളരുന്നു
മലയാള ഭാഷ
എന്തിനേറെപ്പറയണംമണമാളും
മലയാളിയല്ലിന്നു നാം !
മാനം
മറക്കുന്ന മലയാളിയോ നാം
മരണം
മണക്കുന്നമലയാളമോ ?
പച്ചയ്ക്കു
ചിരിച്ചിട്ടു പ്രാണനിൽ
ക്കുത്തുന്ന,
ചങ്കിലെച്ചോരയിൽച്ചതിയൂട്ടി
വാഴുന്ന,
മലയാളിയാളുന്നനാടിന്നു
കേരളം.....ചങ്കുറപ്പോടൊന്നുറക്കെപ്പറയാമോ
ചങ്കിലെച്ചോരയിൽ
മലയാളമെന്ന് ???
പൂവണിപ്പൂരിത
മലയാളമെന്ന് ....
തിന്മകൾക്കൊയ്യാത്ത
പണ്ടത്തെപ്പാടത്തു
പാടിരസിച്ച
മലയാളിയെന്ന്
?
അമ്മിഞ്ഞ
നുകർന്ന വായ്കൊണ്ടു
ച്ചൊല്ലിയ
മാധുര്യമൂറുന്നമലയാളമുണ്ടോ
?
അന്ന്
ഉണ്മയേറിയ
മലയാളി നാം ഇന്ന്
നന്മവറ്റിയമലയാളമോ
!
തെറ്റും
ശരിയും തിരിച്ചറിയാതെത്തെറ്റിന്റെയോരത്തു
ക്കാവലിരിക്കും
മലയാളി
നാം!
തെറ്റിരട്ടപ്പെറ്റൊരുത്തെറ്റിന്റെ
യിരട്ടപ്പെരുക്കമാണിന്നു
കേരളം !
എങ്ങോട്ടുയെങ്ങോട്ടു
നിൻ പ്രയാണമെൻ മലയാള
നാടേ...എങ്ങോട്ടുയെങ്ങോട്ടു
പ്രയാണമെൻമലയാള ഭാഷേ.....?
No comments:
Post a Comment