കടക്കണ്ണിലെ കടൽക്ഷോഭം സുനിൽ കല്ലേപ്പുള്ളി

 


    കടക്കണ്ണിലെ കടൽക്ഷോഭം


    ളകളമിളകുമൊരളകമോടവൾ
    കരളിലും മലരിതളുലർത്തിടുന്നു.
    കരിനീലക്കടക്കണ്ണിൻ കാഞ്ചന

    കാന്തിയാൽ കൊതിപ്പിച്ചവളെന്നെ
    കാണാക്കടലിൽ കുടുക്കിടുന്നു.

    കനവിന്റെ കാണാക്കടലിൽ കുടുക്കിടുന്നു
    കരകാണാക്കടലിലെയാഴച്ചുഴിയിൽക്കിടന്നൂ

    കണികാണാക്കടവുകൾ

    കണ്ടിടുന്നു കടൽക്ഷോഭത്തിൽ,
    കണികാണാക്കടവുകൾ കണ്ടിടുന്നു

    കണ്ണഞ്ചും കണ്മുനയിലെ
    കൗമാര കവിതയാൽ

    കരളിലെ കുളിരിൽ കൊരുത്തിടുന്നു

    കാമിനിയവളെന്നെ
    കരളിലെ കുളിരിൽ കൊരുത്തിടുന്നു

    കൽപ്പാത്തിക്കോവിലിൻ കർപ്പൂരകാന്തിയിൽ
    കണ്ണനെക്കണികാണാൻ
    കാലത്തേയെത്തുമാകാതര മിഴിയാളിൻ

    കടാക്ഷ മേൽക്കുവാൻ കനവിന്റെ കോട്ടയിൽ

    കാത്തിരിക്കുന്നിവൻ

    കനവിന്റെ കോട്ടയിൽ കാത്തിരിക്കുന്നു .

    കനമറ്റ കതിരറ്റ കാമ്പറ്റ കഴമ്പറ്റ

    കവിതയാലുഴലുമീ കാവ്യോപാസകനെ കനമുള്ള

    കതിരുള്ള കാമ്പുള്ള കഴമ്പുള്ള
    കവിത കിനിയുന്ന കാർമേഘമാക്കുവാൻ

    കനകച്ചിലമ്പും കിലുക്കിക്കിലുക്കി

    കരളിലെ വ്യഥയാറ്റി
    കാത്തുകൊൾ കേണമേ കനിവിന്റെ കടലാം
    കാവ്യാംഗനേ ,
    കാതരമിഴിയാം കാവ്യദേവതേ .


No comments:

Post a Comment