കവിത
സങ്കടങ്ങൾ
ബർമുഡാ
ട്രയാങ്കിളാണ്
ചില
സങ്കടങ്ങൾ
അകലങ്ങളിലാണെങ്കിലും
അതിലേക്ക്
വലിച്ചടുപ്പിക്കും
ആരും
അറിയാതെ മുക്കിക്കൊല്ലും
ഉന്മാദത്തോളം
എത്തിക്കും
ചില
സങ്കടങ്ങൾ
അമ്മയുടെ
ഗർഭപാത്രത്തിൽ
ഒരിക്കൽ
കൂടി ചുരുണ്ടു കിടക്കാൻ
തോന്നുമപ്പോൾ
സുഖമുള്ള
ഓർമ്മകളാണ്
ചില
സങ്കടങ്ങൾ
പ്രണയത്തിന്റെ
സ്നിഗ്ദ്ധതയിൽ
വാനോളമുയരും
തിരമാലയാകും
കണ്ണീരിന്റെ
നനവാണ്
ചില
സങ്കടങ്ങൾജനനവും
മരണവുംകോർത്തെടുത്ത
ഈ
ശ്വാസച്ചരട്
പൊട്ടിപ്പോയെങ്കിൽ
എന്ന് കൊതിക്കുന്ന
നിമിഷം
ആർത്തലയ്ക്കുന്ന
കാലവർഷമാണ്
ചില
സങ്കടങ്ങൾ
കെട്ടുപാടുകൾ
തകർത്ത്
കുത്തിയൊലിച്ചൊഴുകി
നെഞ്ച്
തകർക്കും പ്രളയമായി
അരക്ഷിതരാവും...
No comments:
Post a Comment