ദാഹജലം
കു
റച്ചുകാലങ്ങൾക്ക്
മുന്നേയുള്ള ഒരു വേനൽ
കാലത്തേയ്ക്കാണ് ഞാൻ നിങ്ങളെ
കൊണ്ട് പോവുന്നത്...
എന്റെ
കുട്ടികാലത്തേക്ക്.
ഇന്നത്തെപോലെ
വീട്ടിൽ പൈപ്പ് തുറന്നാൽ
വെള്ളം കിട്ടാത്ത കാലം ലൈൻ
പൈപ്പിൽ വരി നിന്ന് വീട്ടിലേക്ക്
വെള്ളം കൊണ്ടുവരേണ്ട ഒരു
കാലം നമുക്കിടയിൽ ഉണ്ടായിരുന്നു.ആ
കാലത്തേക്ക് ഒന്ന് തിരിച്ചുപോവാം
ഈ വായനയിലൂടെ എങ്കിലും..
എന്റെ
കുട്ടികാലത്തെ ഒരു വേനൽക്കാലം
ലൈൻ പൈപ്പിലെ വെള്ളത്തെ
ആശ്രയിച്ചു കഴിയുന്ന കാലം
ലൈൻ പൈപ്പിൽ വരുന്നവെള്ളം
പുഴയിൽ നിന്നും പമ്പ്
ചെയ്തുവരുന്നവെള്ളം ആണ് പുഴ
വറ്റിയാൽ പിന്നെ വെള്ളംവരുക
രണ്ടും മൂന്നും ദിവസം കഴിഞ്ഞാവും
വരുക അങ്ങനെ വരുമ്പോൾ ഒരു
വീട്ടിൽ നിന്നും ഒറ്റത്തവണ
2
കുടം
വെള്ളമേ എടുക്കാൻ പറ്റൂ..
പിന്നെയും
വരിയിൽ വെച്ച് വേണം വെള്ളം
പിടിക്കാൻ അതാണ് അവിടത്തെ
റൂൾ.
അങ്ങനെ
പത്തും പന്ത്രണ്ട് കുടുബംങ്ങൾ
ഉണ്ടാവും ഒരു പൈപ്പിൽ നിന്നും
വെള്ളം കോരൻ...
ഒന്നോ
രണ്ടോ മണിക്കൂറുകൾ മാത്രമേ
വെള്ളം വരുകയുള്ളൂ..
അങ്ങനെ
ഇരിക്കെയാണ് ഒരിക്കൽ പൈപ്പ്
കേടാവുന്നത് അന്ന് മുതൽ
വെള്ളത്തിന് വേണ്ടി കിണറുകളെ
ആശ്രയിക്കേണ്ടിവന്നു സാധാരണ
മൂന്നോ നാലോ കുടം വെള്ളം
മാത്രമേ കിണറിൽ നിന്നും
എടുക്കൂ അത് കുടിക്കാനും
പാചകത്തിനും മാത്രമാണ് എന്നാൽ
ഇനി അങ്ങനെ അല്ല എല്ലാത്തിനും
കിണറു വെള്ളംതന്നെ വേണം..
കഠിനമായ
വേനൽ ആയതിനാൽ അടുത്തുള്ള
കിണറുകൾ വറ്റി തുടങ്ങി...
അലക്കാനും
കുളിക്കാനുമൊക്കെ കുളത്തിൽ
പോയാലും..
പത്രങ്ങൾ
കഴുകാനും പ്രാഥമിക കർത്യവ്യങ്ങൾക്കും
വെള്ളം വേണ്ടേ...എന്തു
ചെയ്യും ഞങ്ങളുടെ നാട്ടിൽ
120
കുടുബംങ്ങൾ
താമസിക്കുന്നുണ്ട് എന്നാൽ
കിണറുകൾ ഉള്ള വീടുകൾ വിരലിൽ
എണ്ണാവുന്ന വീടുകൾ മാത്രം...
എന്റെ
വീടിന്റെ അടുത്തുള്ള കിണറുകളിൽ
വെള്ളം വറ്റിയ അവസ്ഥ..
അങ്ങനെ
ഇരിക്കുമ്പോഴാണ് അമ്മപറയുന്നത്
പാടത്തിന്റെ ഓരത്തെ കിണറ്റിൽ
നിറയെ വെള്ളം ഉണ്ടാവും നമുക്ക്
അവിടെ പോയി വെള്ളം എടുക്കാം
എന്ന്.ഞാനും
അമ്മയും കൂടി പോയി വെള്ളം
എടുക്കാൻ പോവുന്നതോ ഒരു
ഇടവഴിയിലൂടെ അതു കഴിഞ്ഞാലോ
ഒരു വരമ്പിൽ കൂടി പോയാലെ
കിണറിന്റെ അടുത്തെത്താൻ
പറ്റൂ
അങ്ങനെ
അമ്മ കിണറിൽ നിന്നും വെള്ളം
കുടത്തിൽ നിറയ്ക്കും ഞാൻ ആ
വെള്ളം വീട്ടിൽ പോയി ഒഴിച്ചുവെച്ചു
തിരിച്ചുവീണ്ടും വെള്ളം
എടുക്കാൻ വരും അപ്പോഴേക്കും
അമ്മ പാതി വഴി കുടവുംവെള്ളം
കൊണ്ടുവരും അങ്ങനെ വീട്ടിലെ
പത്രങ്ങൾ എല്ലാം ഞങ്ങൾ വെള്ളം
നിറച്ചു വെക്കും..
അത്
ഒരുകാലം നമുക്ക് വേണ്ടി
കഷ്ടപ്പെടുന്ന അമ്മയെ തന്നാൽ
കഴിയുന്ന സഹായങ്ങൾ ചെയ്തും
അതോടൊപ്പംതന്നെ പഠിച്ചും
കളിച്ചും കൂട്ടുകൂടിയും
കഴിഞ്ഞ കാലം ഇന്ന് എല്ലാ
സൗകര്യങ്ങളും കാൽ ചുവട്ടിൽ
ഉണ്ടായിട്ടും ഒന്നിനും
സമയമില്ല എപ്പോഴെങ്കിലും
ക്ഷീണം കാരണം ഒരു ഗ്ലാസ്
വെള്ളം ചോദിച്ചാൽ എന്താമ്മാ
അമ്മക്ക് എടുത്ത് കുടിച്ചൂടെ
എന്ന് ചോദിക്കുന്ന കാലമാണ്
നമ്മുടെ മക്കളുടെ കാലം എന്താ
ശരിയല്ലേ.....
ദാഹജലം ചിത്ര
Subscribe to:
Post Comments (Atom)
No comments:
Post a Comment