ദാഹം
തന്റെ
ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും
ചിറകേകി
അഴകുള്ള
ചിറകുമായ്,
അവൾ
പറന്നുയർന്നു
ദൂരെ
ആകാശ ചെരുവിൽ.
ഏറെ
മോഹിക്കുന്ന സ്വപ്നങ്ങൾക്ക്
അതിരിടാൻ ആവാത്ത പോലെ
തന്റെ
ചിറകിനെ പിടിച്ചുകെട്ടാൻ
അവൾക്കായില്ല
തന്റെ
ശരീരത്തെ ഏറെ മോഹിക്കുന്ന
ഉടലുകളെ
ചൂഴ്ന്നെടുക്കുന്ന
കാമ
വെറി പൂണ്ട ആ കഴുകൻ കണ്ണുകളെ
തിരിച്ചറിയാനും
അവൾക്കായില്ല
ഇനിയും
പഠിച്ചില്ലേ പെണ്ണേ നീ
തന്നുടലിൽ
തൊടുന്നവന് നീ വികാര
ശമനമാവരുത്
കത്തി
എരിയുന്ന കനലാവുക
ആ
കണ്ണുകളെ നീ ചുട്ടു ചാമ്പലാക്കുക
അവനിലെ
ദാഹത്തെ നീ ഇല്ലാതാക്കുക
ഇനിയും
പഠിക്കുക പെണ്ണേ നീ
കൂടെ
നിഴലായ് കൂടുന്നോരാ കഴുകൻ
കണ്ണുകളെ
പറന്നു
പറന്നവൾ നോക്കെത്താ ദൂരെത്തെത്തി
ശക്തമായ
കാറ്റിൽ റാഞ്ചി എടുത്തവളെ
ദാഹം
തീരാത്ത രക്തം വറ്റിയ ആ കണ്ണുകൾ
ഒടുവിൽ
ചിറക് തളർന്നവൾ വീണപ്പോൾ
ഒരുപറ്റം
മനുഷ്യ സ്നേഹികൾ പൊതിഞ്ഞവളെ
യാത്രയാക്കി.
No comments:
Post a Comment