ആരും ആർക്കും പകരമാവില്ല ദർശന സനോജ് അകത്തേത്തറ

 

    " ലരും ആവാം പലതും ആവാം

    പക്ഷേ പകരമാവില്ലെന്ന് മാത്രം "

    ഒരാൾക്ക് പകരം മറ്റൊരാളെ തേടി

    കണ്ടെത്താം നമ്മുക്ക് പകരമാകുമെന്ന്

    ധരിക്കുകയും ചെയ്യാം.

    പക്ഷേ അതിൽ നമ്മൾ പരാജയപ്പെടുകയും

    ചെയ്യും.

    ഒടുവിൽ അയാൾ തിരിച്ചറിയുമെന്നേ…

    അയാൾക്ക് പകരമായി മറ്റൊരാൾ ഇല്ലെന്ന്.



ഒരു വാതിൽ അടയുമ്പോൾ മറ്റൊരു

വാതിൽ തുറക്കുമായിരിക്കും

പക്ഷേ നമുക്കു മുമ്പിൽ അടയുന്ന ചില മനസ്സുകളുടെ

വാതിലുകൾ ഉണ്ട്. തുറക്കുന്ന വാതിലുകൾ...

ഒന്നും ചിലപ്പോൾ അതിനു പകരമാവില്ല.

പകരം വെക്കാനാവില്ല എന്ന് നമ്മൾ കരുതുന്ന

ഓരോന്നിനും പകർന്ന് നൽകാൻ ഒരുപാട് കഥകൾ

ഉണ്ടാവും പകരം വെക്കാനാവാത്ത. ഒന്നു കൊണ്ടും

നികത്താൻ ആവാത്ത ചില അമൂല്യ നിധികളുണ്ടാവും

നമ്മുടെയൊക്കെ ജീവിതത്തിൽ.


No comments:

Post a Comment