അമ്മ രജനി കോട്ടായി

 







  ആദ്യ ചുവടിന്റെ കരുതൽ,

ആദ്യ വാക്കിന്റെ സന്തോഷം -

സ്നേഹത്തിൻ്റെ

അക്ഷയ പാത്രം

ചൂടേറ്റ പകലിൽ തണലായി,

ഇരുണ്ട വഴികളിൽ ദീപമായി,

വിളിക്കാതെ എത്തുന്ന പ്രാർത്ഥനയായി

അമ്മ.

കരുതലിന്റെ ചിറകുകൾ വിരിച്ച്

നമ്മെ ചേർത്തുപിടിക്കുന്ന ആകാശം

സ്വന്തം വിശപ്പിനെ മറന്ന്

നമ്മുടെ തളിക നിറയ്ക്കുന്ന ത്യാഗം

കണ്ണീരിന്റെ ഉപ്പുരസം ഒളിപ്പിച്ച്

നമ്മുടെ ചിരിക്കായുളള ജീവിതം

ക്ഷീണം പോലും കൂട്ടാക്കാതെ

ഓരോ നിമിഷവും നമ്മെ ചുറ്റി നിൽക്കുന്ന

നിശ്ശബ്ദ സമർപ്പണം

വീഴുമ്പോൾ കൈപിടിച്ചുയർത്തുന്ന ധൈര്യം,

തോൽക്കുമ്പോൾ വീണ്ടും നടക്കാൻ

പഠിപ്പിക്കുന്ന പ്രതീക്ഷ,

ഇരുളിൽ വഴികാട്ടുന്ന ദീപം

ജീവിതം എന്ന പുസ്തകത്തിലെ

ഏറ്റവും മനോഹരമായ അദ്ധ്യായം—

അമ്മ.

No comments:

Post a Comment