താപത്തിൻ്റെ തീപ്പൊരി താങ്ങി വഴി യാത്രക്കാരന് നിഴലേകുന്നവർ
നിസ്വാർത്ഥമായി കൈ നീട്ടി ആലിംഗനം
ചെയ്യാൻ വെമ്പുന്ന മാതാവിൻ്റെ സാന്നിധ്യം
കാറ്റിൻ്റെ മൃദു സ്പർശത്തിൽ കഥകൾ പറയുന്ന ചില്ലകൾ
ചെറു സ്വപ്നങ്ങളും പേറി നെഞ്ചിൽ കൂടു കൂട്ടാൻ
പക്ഷികൾക്കൊരിടം
പ്രഭാതത്തിന്
പുത്തൻ പ്രതീക്ഷകൾ ഏകുന്ന ഇല പടർപ്പുകൾ
ചേർത്ത്
പിടിക്കുമ്പോൾ
ഏതൊരമ്മയും
ആഗ്രഹിക്കുന്ന കരുതൽ
വീണ ഇലകൾ പറയുന്നു
ജീവിച്ചിരുന്നതിൻ്റെ അടയാളപ്പെടുത്തലുകൾ
വേദനയുടെ വേരുകൾ മണ്ണിലൊളിപ്പിച്ച് തണലേകുന്ന
സ്വപ്നങ്ങൾക്കു കൂട്ടായി
പൊള്ളുന്ന അനുഭവങ്ങൾക്കു തണലായി
ചില്ലകളാൽ ആകാശം തീർത്ത് വേരുകളാൽ ബന്ധം ദൃഢമാക്കി
ലോക നന്മയ്ക്കായ് നിലകൊള്ളും
ഒരു തണൽ മരമാവാൻ കഴിഞ്ഞിരുന്നെങ്കിൽ......
No comments:
Post a Comment