ചോദിച്ച ചോദ്യങ്ങൾ കാറ്റിലലഞ്ഞു
ചേർത്തുവെച്ചോരു ഉത്തരവും മരിപ്പൂ
കണ്ണുനീർത്തുള്ളികൾ ഒരായുധമാക്കി
കരളിലെ നോവിനെ തടവിലാക്കിചോര പൊടിയുന്ന ഹൃത്തടവുമായി
ചാരത്തിരിക്കുന്നൊരു നികൃഷ്ടജന്മം
വിരിയാതെ വാടാതെ കത്തിയെരിയാതെ
വിധിയിട്ട കല്ലറയ്ക്കുള്ളിലായി
കളിയും ചിരിയും വഴിയിൽ മറഞ്ഞു
കണ്ടു തീർത്തോരു ലക്ഷ്യവുമകന്നു
രൂപമില്ലാത്തൊരു നോവായിമാറി
ചേർത്തുവെച്ചോരു ഉത്തരവും മരിപ്പൂ
കണ്ണുനീർത്തുള്ളികൾ ഒരായുധമാക്കി
കരളിലെ നോവിനെ തടവിലാക്കിചോര പൊടിയുന്ന ഹൃത്തടവുമായി
ചാരത്തിരിക്കുന്നൊരു നികൃഷ്ടജന്മം
വിരിയാതെ വാടാതെ കത്തിയെരിയാതെ
വിധിയിട്ട കല്ലറയ്ക്കുള്ളിലായി
കളിയും ചിരിയും വഴിയിൽ മറഞ്ഞു
കണ്ടു തീർത്തോരു ലക്ഷ്യവുമകന്നു
രൂപമില്ലാത്തൊരു നോവായിമാറി
നനഞ്ഞൊരു മണ്ണിലവൾ വീണു .
No comments:
Post a Comment